tag:blogger.com,1999:blog-20973546.post116299993066647974..comments2023-05-09T18:39:29.547+05:30Comments on ജിഹ്വ: അഫ്സലിനെ കുറിച്ച് ഇനിയും ചിലത്Anonymoushttp://www.blogger.com/profile/00423247663995775414noreply@blogger.comBlogger22125tag:blogger.com,1999:blog-20973546.post-32424632825216414652007-05-06T12:17:00.000+05:302007-05-06T12:17:00.000+05:30ഗള്‍ഫ് മലയാളികളില്‍ നിന്ന് പലതും പറഞ്ഞ് പണം അടിച...ഗള്‍ഫ് മലയാളികളില്‍ നിന്ന് പലതും പറഞ്ഞ് പണം അടിച്ച് മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്. കഴിഞ്ഞ യു. ഡി. എഫ് ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട് പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക് കേട്ട് സര്‍ക്കാറിന്റെ കയ്യില്‍ കാശ് കൊടുത്താല്‍ അവന് തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്.
പിപ്പിള്‍സ് ഫോറം.Anonymousnoreply@blogger.comtag:blogger.com,1999:blog-20973546.post-1166015097218246132006-12-13T18:34:00.000+05:302006-12-13T18:34:00.000+05:30for further reading..(http://www.madhyamamonline.i...for further reading..

(http://www.madhyamamonline.in/
news_details.asp?id=8&nid=124736&page=1)Anonymousnoreply@blogger.comtag:blogger.com,1999:blog-20973546.post-1164132282158125302006-11-21T23:34:00.000+05:302006-11-21T23:34:00.000+05:30എന്തിനാ ഷിജൂ ആപാവം ഹിറ്റ്ലറിനെയും മുസോളിനിയേയുമൊക്...എന്തിനാ ഷിജൂ ആപാവം ഹിറ്റ്ലറിനെയും മുസോളിനിയേയുമൊക്കെ വെറുതെ കുറ്റം പറയുന്നേ. അവര്‍ നമ്മുടെ ആളുകളല്ലേ. അക്രമാസക്ത ദേശീയതയെ പ്രത്യയശാസ്ത്രമായി വികസിപ്പിച്ചവര്‍. നമ്മുടെ ശ്രീയൊക്കെ സ്വപ്നം കാണുന്ന ഇന്ത്യന്‍ സേനയെപ്പോലെ -ഇന്ത്യക്കു പുറത്ത് ഓപ്പറേഷന് നടത്താന്‍ കെല്പും കഴിവുമുള്ള (അഥവാ ഒരമേരിക്കന്‍ ഇന്ത്യ!)- ഒരു ഭരണകൂട ഉപകരണം ജര്‍മന്‍ ദേശീയതയുടെ പേരില്‍- ദേശസ്നേഹത്തിന്റെ പേരില്‍- വളര്‍ത്തിയെടുത്തു എന്നല്ലാതെ എന്തു തെറ്റാ ആ പാവം ഹിറ്റ്ലര്‍ ചെയ്തത് ? വംശീയ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഹിറ്റ്ലറിന്റെ ന്യായം ദേശീയതയുടേയും ദേശസ്നേഹത്തിന്റേതുമായിരുന്നു. ഗുജറാത്തില്‍ മുസ്ലിം ഉന്മൂലനത്തിന് ശ്രമിച്ച സംഘ് പരിവാറിന്റേത് പോലെ. കമ്മ്യൂണിസ്റ്റുകളും ജൂതന്മാരും ഹിറ്റ്ലര്‍ക്ക് ദേശവിരോധികളാണെങ്കില് സംഘ് പരിവാരത്തിനത് മുസ്ലിംകളും കമ്മ്യൂണിസ്റ്റുകളും ക്രിസ്റ്റ്യാനികളുമാണെന്ന് മാത്രം. തീവ്ര ദേശീയത ചരിത്രത്തില്‍ നിര്‍വഹിച്ച പ്രതിലോമ ദൗത്യം എന്തു മാത്രം ഭീകരമാണ്. എന്നിട്ടും ഹിറ്റ്ലറെ മഹത്വവല്‍ക്കരിക്കുന്നവരുടെ ന്യായങ്ങളിലാണ് നമുക്ക് വിശ്വാസം എന്നത് എത്ര അല്‍ഭുതകരമല്ല!

വാല്‍ക്കഷ്ണം: കശ്മീര്‍ വിഘടനവാദത്തെ ചോര തെറിപ്പിച്ചും നേരിടണമെന്ന് പറയുന്നവര്‍ തന്നെയാണ് സ്വതന്ത്ര ബലൂചിസ്ഥാന്‍ വാദത്തെ മഹത്തായ വിമോചനപ്പോരാട്ടമായി കൊണ്ടാടുന്നത്! സ്വന്തം യജമാനന്മാരുടെ താല്പര്യ സംരക്ഷണത്തിന് ഏതു ധാര്‍മികതയും കളഞ്ഞു കുളിക്കാമെന്നാണോ?
ഏറെ പ്രസിദ്ധമായ ഒരിംഗ്ലീഷ് പഴമൊഴിയാണ്, തെമ്മാടിയുടെ അവസാനത്തെ ചീട്ടാണ് രാജ്യസ്നേഹം(രാജ്യദ്രോഹം) എന്നത്! ഇന്ത്യന്‍ രാഷ്ട്രീയക്കാരെ സംബന്ധിച്ച്, ഭീകര പരിവാരത്തെക്കുറിച്ച് ഏറെ ശരിയാവുമെന്ന് തോന്നുന്നു..https://www.blogger.com/profile/14185179561258464049noreply@blogger.comtag:blogger.com,1999:blog-20973546.post-1163732345654012482006-11-17T08:29:00.000+05:302006-11-17T08:29:00.000+05:30"ഇന്നിപ്പോള്‍ അഫ്സലിന്റെ ശിക്ഷ കാരണം ആളുകള്‍ അക്രമ..."ഇന്നിപ്പോള്‍ അഫ്സലിന്റെ ശിക്ഷ കാരണം ആളുകള്‍ അക്രമസക്തരാകുമെങ്കില്‍ അതൊന്ന് നോക്കണമല്ലോ. അല്ലെങ്കില്‍ അവരിപ്പോള്‍ അടങ്ങിയിരിക്കുന്നത് പോലെ. സദ്ദാമിനെ തുക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ ഇറാക്കില്‍ പ്രശ്നം വഷളായാലോ എന്ന് അമേരിക്കന്‍ നീതിപീഠമോ ഭരണകൂടമോ ചിന്തിച്ചില്ലല്ലോ. അതാണ് നട്ടെല്ല്."

അപ്പറഞ്ഞത് കാര്യം. അതു മാത്രം പോരാ ഉമ്മാക്കി കണ്ടു പേടിച്ച് നിരപരാധിയെ ശിക്ഷിക്കുന്നതും നട്ടെല്ലില്ലാത്തത് കൊണ്ടാ.

“അഫ്സല് നിരപരാധി ആണെങ്കില്‍ അപരാധിയെ ആര് കണ്ട് പിടിക്കും“

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ എന്നാണോ ?

"അതിപ്പൊ ജനതയുടെ ആഗ്രഹം നോക്കി രാജ്യം വിഭജിച്ച് കൊടുക്കാന്‍ പറ്റുമോ

അപ്പൊ ഈ ഇലക്ഷനൊക്കെ നിര്‍ത്തി രാജവാഴ്ച കൊണ്ടുവരണം എന്ന് !nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-20973546.post-1163668730415142852006-11-16T14:48:00.000+05:302006-11-16T14:48:00.000+05:30ഒരു ഓ.ടോ.തോക്ക് പിടിച്ചു നിക്കുന്ന എന്റെ പടം കണ്ട്...ഒരു ഓ.ടോ.
തോക്ക് പിടിച്ചു നിക്കുന്ന എന്റെ പടം കണ്ട് എല്ലാവരുമെന്നെ തീവ്രവാദിയാക്കുമോ :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-20973546.post-1163668328793562732006-11-16T14:42:00.000+05:302006-11-16T14:42:00.000+05:30തറവാടീ, ശ്രീജിത്ത് താരതമ്യപ്പെടുത്തിയെന്നു പറയാന്‍...തറവാടീ, ശ്രീജിത്ത് താരതമ്യപ്പെടുത്തിയെന്നു പറയാന്‍ പറ്റില്ല; ഞാനതിനെ വളച്ചൊടിച്ചതാ..
ശ്രീജിത്തേ, എന്നെ (നമ്മളെ) സംബന്ധിച്ചിടത്തോളം ഇത് ഭീകരവാദം അല്ലെങ്കില്‍ തീവ്രവാദം ആണ്. പക്ഷേ, അവര്‍ക്ക് അതു അവരുടെ ജന്മഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. അല്ലാതെ ഞാനൊരു ഭീകരനാണ്, എല്ലാവരേയും കൊന്നൊടുക്കണം എന്ന വിചാരത്തോടെയല്ല ആരും വരുന്നത്. അവരതിനെ കാണുന്നത് അവരുടെ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗമായാണ്. ഇതൊന്നും അഫ്സലിനെയോ പാര്‍ലമെന്റ് ആക്രമിച്ചവരെയോ ന്യായീകരിക്കാനല്ല. അത്തരം ചെയ്തികള്‍ തെറ്റ് തന്നെയാണ്. അതു ശിക്ഷിക്കപ്പെടുക തന്നെ വേണം.
പക്ഷേ, ഇവിടെ ക്ര്ത്യമായ തെളിവുകളില്ല എന്ന ശക്തമായ ആരോപണം നിലനില്ക്കുന്നു. അത് തെറ്റായ സന്ദേശമേ നല്‍കൂ
അമേരിക്ക എടുത്ത നടപടികള്‍ ശക്തമായതായിരിക്കാം. അതു കൊണ്ടെന്തുണ്ടായി, എല്ലാവരും പേടിച്ച് പിന്തിരിഞ്ഞോ.. ഇന്ന് ലോകത്തിലേറ്റവും പേടിച്ചരണ്ട ജനത അമേരിക്കയിലുള്ളതാണ്. എന്നും എവിടെ നിന്നും ആക്രമണം പ്രതീക്ഷിച്ചു കഴിയുന്നു. അതുപോലെ തന്നെ അവരെടുത്ത നടപടികള്‍ എത്രപേര്‍ അതിനെ അനുകൂലിക്കുന്നു.Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-20973546.post-1163664020100297982006-11-16T13:30:00.000+05:302006-11-16T13:30:00.000+05:30തക്കാലം ഒന്നിനേകുറിച്ച് മാത്രം പറയാം:ജുഡീഷ്യല്‍ അന...തക്കാലം ഒന്നിനേകുറിച്ച് മാത്രം പറയാം:ജുഡീഷ്യല്‍ അന്വേഷണം :

പഴയ ഒരു സിനിമാ ഡയലോഗ് കടമെറ്റുക്കുന്നു:

“ പണിയില്ലാതെയിരിക്കുന്ന ജഡ്ജിമാര്‍ക്ക് നാല് ചക്രമുണ്ടാക്കാനല്ലാതെ മറ്റെന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്?”

മറ്റൊന്ന് കൂടി : ഏതൊരു ഇന്ത്യാക്കാരന്റെയും അഭിമാനമായ ഭഗത് സിങ്ങിനെ അഫ്സലിനൊട് താതാത്മ്യം ചെയ്തത് ഇത്തിരി കടന്ന് പോയില്ലേ ശ്രീജീ , അതൊരു തമാശക്ക വേണ്ടിയാണെങ്കിലുംതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-20973546.post-1163662443888569662006-11-16T13:04:00.000+05:302006-11-16T13:04:00.000+05:30സിജൂ, ഭഗത് സിങ്ങിന്റെ കാര്യം ഞാന്‍ ഒരു തമാശയായി ഇ...സിജൂ, ഭഗത് സിങ്ങിന്റെ കാര്യം ഞാന്‍ ഒരു തമാശയായി ഇവിടെ ഇട്ടതാണ്. സ്വാതന്ത്യ സമരവും ഭീകരപ്രവരത്തനവും താരതമ്യം ചെയല്ലേ ദയവായി.

ഇന്നിപ്പോള്‍ അഫ്സലിന്റെ ശിക്ഷ കാരണം ആളുകള്‍ അക്രമസക്തരാകുമെങ്കില്‍ അതൊന്ന് നോക്കണമല്ലോ. അല്ലെങ്കില്‍ അവരിപ്പോള്‍ അടങ്ങിയിരിക്കുന്നത് പോലെ. സദ്ദാമിനെ തുക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ ഇറാക്കില്‍ പ്രശ്നം വഷളായാലോ എന്ന് അമേരിക്കന്‍ നീതിപീഠമോ ഭരണകൂടമോ ചിന്തിച്ചില്ലല്ലോ. അതാണ് നട്ടെല്ല്.

എനിക്ക് അഫ്സല് എന്ന് വ്യക്തി തൂക്കിലേറണമെന്ന ആഗ്രഹം ആണെന്ന് തെറ്റിദ്ധക്കരുത്. കുറ്റവാളി തൂക്കിലേറണമെന്ന് മാത്രം. അഫ്സല് നിരപരാധി ആണെങ്കില്‍ അപരാധിയെ ആര് കണ്ട് പിടിക്കും? ഈ പട്ടാളവും കോടതിയും തന്നെയല്ലേ വീണ്ടും അന്വേഷിക്കാനും വിധി പറയാനും ഉണ്ടാകുക? യഥാര്‍ത്ഥ കുറ്റവാളിയെ കണ്ട് പിടിക്കാനുള്ള ആഗ്രഹം ഉള്ളവര്‍ നമ്മുടെ ജനസഖ്യയുടെ നൂറില്‍ ഒരു ശതമാനം ഉണ്ടോ? അവരില്‍ തന്നെ എത്ര പേര്‍ക്ക് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാന്‍ പറ്റും എന്ന വിശ്വാസം ഉണ്ട്?

അഫ്സലിന്റെ വെറുതേ വിട്ടാല്‍, തൂക്കിലേറ്റിയാലുണ്ടാകുന്ന ഭവിഷ്യത്തുക്കളേക്കാല് മോശമായിരിക്കും കാര്യങ്ങള്‍. ഇന്ത്യ എന്ന് കേട്ടാല്‍ പിന്നെ മറ്റൊരു രാജ്യത്തിനും വില ഉണ്ടാകില്ല. കാശ്മീര്‍ പാക്കിസ്താനും, അരുണാചല്‍ പ്രദേശ് ചൈനയും കൊണ്ട് പോകും ആരും നമ്മളോട് സഹതപിക്കാന്‍ പോലും ഉണ്ടാകില്ല. ഇത്രയും വലിയ രാജ്യമായിട്ടുപോലും നമ്മുടെ പട്ടാളത്തിന് ഇന്നും ഇന്ത്യയ്ക്ക് പുറത്ത് ഒരു ഓപ്പറേഷന് കൂടി നടത്താനുള്ള കെല്‍പ്പില്ല. ഇനി രാജ്യത്തിനകത്തും ഒന്നും ചെയ്യാന്‍ കഴിവില്ല എന്ന് വന്നാല്‍ ഭേഷായി.

ഒരു കാര്യം സത്യം തന്നെ. കാശ്മീര്‍ ജനതയ്ക്ക് ഭാരതത്തിനോട് ചേരാനല്ല ആഗ്രഹം. അതിപ്പൊ ജനതയുടെ ആഗ്രഹം നോക്കി രാജ്യം വിഭജിച്ച് കൊടുക്കാന്‍ പറ്റുമോ. അങ്ങിനെ ഒരു സ്ഥിതി വിശേഷം വന്നാല്‍ കേരളവും ഒരു രാജ്യമാക്കണമെന്ന് പറഞ്ഞ് ഭീകരവാദം തുടങ്ങില്ലെന്ന് എന്താണുറപ്പ്?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-20973546.post-1163661523006825192006-11-16T12:48:00.000+05:302006-11-16T12:48:00.000+05:30ഇതിനെ പറ്റി എന്റെ അഭിപ്രായം പണ്ട് വേറൊരു പോസ്റ്റില...ഇതിനെ പറ്റി എന്റെ അഭിപ്രായം പണ്ട് വേറൊരു പോസ്റ്റില്‍ കമന്റായി ഇട്ടിരുന്നു
ഇനി അതു മുഴുവന്‍ എഴുതാന്‍ വയ്യ; ഞാനതെഴുതിയതു കൊണ്ടേതായാലും അഫ്സലിനെ വെറുതെ വിടാനോ അതു വായിക്കുന്നവരുടെ അഭിപ്രായം മാറാനോ പോകുന്നില്ല
ശ്രീജിത്തേ, ഭഗത് സിംഗ് ബോംബെറിഞ്ഞത് പാര്‍ലമെന്റിലല്ല, അസംമ്പ്ലിയിലാണ്. വല്യ വിത്യാസമൊന്നുമില്ല, ഇത്തിരി വെയിറ്റ് കുറവാണെങ്കിലേ ഒള്ളൂ.
അന്നു ഭഗത് സിംഗ് ചെയ്തത് വധശിക്ഷ അര്‍ഹിക്കുന്ന ഒരു തെറ്റായാണ് ബ്രിട്ടീഷ് ഭരണകൂടവും അതിനെ അനുകൂലിക്കുന്നവരും കണ്ടത്. പക്ഷേ, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഭാരതീയരെല്ലാം അതോടെ ഞങ്ങളേയും തൂക്കികൊന്നേക്കുമോ എന്നു ഭയന്നു വീട്ടിലിരുന്നില്ലല്ലോ.. ഉവ്വോ.. കൂടുതല്‍ ആളുകള്‍ അതിലേക്ക് വരികയാണ് ചെയ്തത്
കാശ്മീരികളുടെ ഒരു വിധിനിര്‍ണയം (ഇന്ത്യയുടെ ഭാഗമായി തുടരണമോ എന്നതിനെ പറ്റി) നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതിന്റെ കാരണമെന്താണെന്ന് നമുക്കറിയാം. ഞാനീപറഞ്ഞതിന്റെ അര്‍ത്ഥം കാശ്മീര്‍, ഇന്നാ പിടിച്ചോയെന്നു പറഞ്ഞു പാകിസ്ഥാനു കൊടുക്കണമെന്നല്ല. ആദ്യം കാശ്മീരികളില്‍ അവര്‍ ഇന്ത്യക്കാരാണെന്ന ബോധമുണ്ടാക്കണം. ഇപ്പോള്‍ സ്വന്തം ഗവണ്മെന്റെല്ലാമായി ഒരു വിധം നടന്നു വരുന്നുണ്ട്. അപ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍, മുമ്പ് ഭീകരവാദികളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാരണത്താല്‍ തെളിയിക്കപെടാത്ത കുറ്റത്തിനു ഒരാളെ വധശിക്ഷയ്ക്കു വിധിക്കുന്നത് താഴ്വരയില് വീണ്ടും അശാന്തിയുടേയും സംഘര്‍ഷത്തിന്റേയും വിത്തുകള്‍ വിതക്കലാണ്Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-20973546.post-1163657458733244452006-11-16T11:40:00.000+05:302006-11-16T11:40:00.000+05:30എന്താ ശ്രീജിത്തെ അനക്കെന്താ പറ്റിയേ....?ഈ കാണുന്ന ...എന്താ ശ്രീജിത്തെ അനക്കെന്താ
പറ്റിയേ....?ഈ കാണുന്ന
മനുസന് മാറെ മൊത്തം
പേടിപ്പിക്കാന്‍ വേന്ടി ജ്ജ്
ആരേങ്കിലും തൂങ്കട്ടെ എന്നു
വിശാരിച്ചാ ....
പിന്നെ ജ്ജ് പറയണ ഭഗത് സിങ്കിനെ
തൂക്കിക്കൊന്നത് ആരാ...?
അത് ഞമ്മട ആള്ക്കരല്ലേയ്...
അനക്ക് എന്തും ആവാലോ...യ്യ്
ഒരു കാര്യം ചെയ്യ് ഈ കാണുന്ന
മനുസന്മാരെ മുയുവന്‍ പേടീപ്പികാന്
ജ്ജ് ആ കുറ്റം ഏറ്റെടൂത്ത് ഒരു മഹാ ത്യാഗം ചെയ്യ്.എല്ലാരും പേടിക്കട്ടെ.
ഞമ്മടെ ഡ്രിസിലിനെ എയുത്തില്‍ ഒരുപാട് തെളിവുകളുന്ട് ഓന് നിരപരാധി ആണെന്നുള്ളതിന്...അല്ലെങ്കില്‍ അവന്റെ പിന്നില്‍ ഒരുപാട് വന്‍ മുതലകള്‍
ഉന്ടു എന്നതിനു...അവരെ പിടികാന്
കഴിയാത്ത നീതിന്യായവ്യവസ്ഥ്ക്ക് ഒരു ബലാലിനെയും തൂക്കിക്കൊല്ലാനുള്ള അവകാശം ഇല്ലെന്നു കൂട്ടിക്കോAnonymousnoreply@blogger.comtag:blogger.com,1999:blog-20973546.post-1163618651808556482006-11-16T00:54:00.000+05:302006-11-16T00:54:00.000+05:30നളന്, ഞാന്‍ പറഞ്ഞത് “ആയിരം അപരാധികള്‍ ഉണ്ടാകുന്നത...നളന്, ഞാന്‍ പറഞ്ഞത് “ആയിരം അപരാധികള്‍ ഉണ്ടാകുന്നത് തടയാന്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് കാരണമാവുമെങ്കില്‍, അത് ചെയ്യാന്‍ ഒട്ടും മടിക്കരുത് എന്നാണ്” എന്നതാണ്. ചുമ്മാ ബ്ലോഗ് എഴുതിക്കൊണ്ട് നടക്കുന്ന എന്നെപ്പിടിച്ച് പാര്‍ലമെന്റ് ആക്രമണം, കടലാക്രമണം എന്നൊക്കെ പറഞ്ഞ് തൂക്കിക്കൊന്നാല്‍ ഒരു അലവലാതിയേയും അപരാധിയാകുന്നത് തടയാനാകില്ല. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ത്ത് തുക്കിക്കൊല്ലാന്‍ വിധിച്ചത് സമൂഹത്തില്‍ പേരും വിലയും സ്ഥാനവും ഉള്ള ഒരാളെയൊന്നുമല്ല. ഭീകരപ്രവര്‍ത്തനത്തില്‍ ബിരുദം എടുത്ത ഒരാളെത്തന്നെ. അഫ്സല് ഒരുപക്ഷെ നിരപരാധിയായിരിക്കാം. ഒരിക്കല്‍ ഭീകരപ്രവര്‍ത്തനം നടത്തിയിരുന്നല്ലോ എന്തായാലും. അന്ന് കൈയ്യില്‍ കിട്ടിയില്ല്ല, കിട്ടുമ്പോ തൂക്കിക്കൊന്നു എന്ന് കരുതിയാല്‍ മതിയാകും ;)

ഡ്രിസിലിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. യഥാര്‍ത്ഥ പ്രതികള്‍ ഒരുപക്ഷെ അഫ്സലിനെ ബലിയാടാക്കി രക്ഷപ്പെട്ടിട്ടുണ്ടാകാം. അവരെ ഈ ഗവേര്മെന്റോ നീതിവ്യവസ്ഥയോ തലകുത്തി നിന്നാല്‍ പിടിക്കാന്‍ പറ്റില്ല. അവരുടെ കയ്യില്‍ കാശുണ്ട്, പിടിപാടുണ്ട്. അതൊന്നും ഇല്ലാതെ ഒരു തോക്കും പിടിച്ച് ഭീകരതൊഴിലാളി എന്നും പറഞ്ഞ് നടന്നാല്‍ ഇങ്ങനെയിരിക്കും. മടങ്ങിപ്പോ മക്കളേ, ഇന്ത്യയെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്, പലരും പലവട്ടം. ഇനി നിന്നു തരാന്‍ ഇന്ത്യയ്ക്ക് മനസ്സില്ല.

ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന് പറയാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷെ ഈ ഒരു വാചകം അപരാധികളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി മാത്രം പ്രയോഗിക്കുന്നതുകാണുമ്പോള്‍ ഇതിനോടുള്ള ബഹുമാനം പോകുന്നു. അഫ്സലിനെ തൂക്കിക്കൊന്നാല്‍ കാശ്മീരില്‍ ജനങ്ങള്‍ അക്രമാസക്തരാകും എന്ന് പറയുന്നത്പോലെയാണ് ഒരു നിരപരാധിയെ ശിക്ഷിച്ചാല്‍ അയാളുടെ കൂടെയുള്ളവര്‍ പകരം വീട്ടാന്‍ അപരാധികളാകും എന്ന് പറയുന്നത്.അപരാധികളായാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്മാരാക്കിയാല് പകരം വീട്ടുന്നത് പോയിട്ട് അതിനെക്കുറിച്ച് ആലോചിക്കാന്‍ കൂടി ഈ കൂട്ടുകാര്‍ക്ക് ധൈര്യമുണ്ടാകില്ല. ഈ ഒരു പേടി നിയമം മൂലം ഉണ്ടാക്കിയെടുക്കണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ കണ്ട നിരപരാധികളെ മൊത്തം തൂക്കിക്കൊന്നിട്ട് എനിക്കെന്ത് ഗുണം?

അഫ്സല് ഒരു മുസ്ലീം ആയത് അയാളുടെ കഷ്ടകാലം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് പഴയ ഒരു ഭീകരന്റെ കഥയാണ്. അദ്ദേഹവും പാര്‍ലമെന്റില്‍ ബോംബ് വയ്ക്കുകയായിരുന്നു. അന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇല്ലാതിരുന്നതുകൊണ്ടോ എന്തോ, അന്ന് അദ്ദേഹത്തിനെ തൂക്കിക്കൊന്നു. പേര് ഭഗത് സിങ്ങ്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-20973546.post-1163605035229315622006-11-15T21:07:00.000+05:302006-11-15T21:07:00.000+05:30ഇക്കണക്കിനു ഹിറ്റ് ലര്‍, മുസോളിനി, ഈദി അമീന് ഇവ...ഇക്കണക്കിനു ഹിറ്റ് ലര്‍, മുസോളിനി, ഈദി അമീന് ഇവര്‍ക്കൊക്കെ അമ്മയും പെങ്ങന്മാരും ഇല്ലേ എന്നു ചോദിക്കേണ്ടി വരുമല്ലോ.

പിന്നെ താങ്കള്‍ പറഞ്ഞു ”കാരണം ശ്രീയുടെ അച്ഛനോ ഏട്ടനോ പെങ്ങളൊ ഭാര്യയോ ഒന്നുമല്ല അഫ്സല്. അയാല്‍ വെറുമൊരു മനുഷ്യനാണ്. പിന്നെ മുസ്ലിമും കൂടിയാണ്, കാശ്മീരിയാണ്.“

ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ തൂക്കികൊല്ലാന്‍ വിധിച്ചത് എന്ന ആരെങ്കിലും ഇവിടെ പറഞ്ഞോ. താങ്കളും എഴുതാപുറം വായിക്കുകയാണ്.

എന്തയാലും പാര്‍ലമെന്റ് മൊത്തം ചുട്ടു ചാമ്പലാക്കണം എന്നു പറയാന്‍ പ്രേരിപ്പിച്ച താങ്കളുടെ ജാതി/ മത സ്നേഹം ഭയങ്കരം തന്നെ സമ്മതിച്ചിരിക്കുന്നു. താങ്കള്‍ അനോനിയായി തന്നെ പോസ്റ്റിയാല് മതി. ഒരു കാര്യം ഓര്‍മ്മിച്ചാല്‍ നന്ന് ഒരു ഇന്ഡ്യാക്കാര്നായത് കൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര അഭിപ്രായ സ്വാതന്ത്രത്തോടെ സംസാരിക്കാന്‍ കഴിയുന്നത്.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-20973546.post-1163604275583339292006-11-15T20:54:00.000+05:302006-11-15T20:54:00.000+05:30അപ്പൊ അങ്ങനെയാണു കാര്യം, ഒരു നിരപരാധിയെ ശിക്ഷിച്ചാ...അപ്പൊ അങ്ങനെയാണു കാര്യം, ഒരു നിരപരാധിയെ ശിക്ഷിച്ചാല്‍ കുഴപ്പമൊന്നുമില്ല എന്നാണു്. ഏതെങ്കിലും നിരപരാധി ഇതൊന്നേറ്റെടുക്കാന് തയ്യാറാണോ? ശ്രീജിത്തേ? ഒരു കൈ നോക്കുന്നോ?nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-20973546.post-1163597158844719832006-11-15T18:55:00.000+05:302006-11-15T18:55:00.000+05:30ഹാവൂ... തിളച്ചു തിളച്ചൂ..... ലോകത്ത് തിളയ്ക്കാന്‍ ...ഹാവൂ... തിളച്ചു തിളച്ചൂ..... ലോകത്ത് തിളയ്ക്കാന്‍ ഊഷ്മാവ് ഏറ്റവും കുറവ് വേണ്ട സാധനം ‘അനോണി രക്തം’ തന്നെ. കാലം കുറച്ച് കഴിഞ്ഞാലും അയ്യോ മിനിയാന്നത്തെ ന്യൂസ് കണ്ട് തിളയ്ക്കാന്‍ മറന്നു എന്ന് റിമൈന്ററിട്ട് തിളച്ചിരിയ്ക്കും.:-)

ഓടോ: അഫ്സല് ഗുരുവിനെ പറ്റി ഇദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ തികച്ചും പ്രസക്തം തന്നെ. ചര്‍ച്ചക്കിടയില്‍ ചില പ്രധാന വിഷയങ്ങള്‍ വിട്ട് പോയതായി എനിയ്ക്കും തോന്നി.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20973546.post-1163596419625933132006-11-15T18:43:00.000+05:302006-11-15T18:43:00.000+05:30വിമതന്റെ ബ്ലോഗില്‍ അഫ്സലിനെക്കുറിച്ച ഒരു കുറിപ്പ്...വിമതന്റെ ബ്ലോഗില്‍ അഫ്സലിനെക്കുറിച്ച ഒരു കുറിപ്പ് കണ്ടിരുന്നു. ഇപ്പോഴത് കാണ്മാനില്ല. ഡിലീറ്റ് ചെയ്തോ എന്തോ ആവോ? എന്തായാലും അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. അതേ സമയം ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന പോലെ അഫ്സലിന്റെ വിഷയത്തില്‍ പ്രതികരിച്ചവരുടെയൊക്കെ ജാതിയും മതവും അന്വേഷിച്ച് കണ്ടു പിടിച്ച് ദാ ഇവനിത് പറയാനെന്തവകാശം എന്ന് വിളിച്ചു കൂവുന്നത് ആരെ രക്ഷപ്പെടുത്താനാണെന്ന് വ്യക്തമാണ്. ശ്രീയൊക്കെ അവിടെപ്പറഞ്ഞത് അഫ്സലിനെയൊക്കെ കത്തിച്ചു കളഞ്ഞേക്കണം എന്നാണ്! ശ്രീയ്ക്കത് പറയാം, കാരണം ശ്രീയുടെ അച്ഛനോ ഏട്ടനോ പെങ്ങളൊ ഭാര്യയോ ഒന്നുമല്ല അഫ്സല്. അയാല്‍ വെറുമൊരു മനുഷ്യനാണ്. പിന്നെ മുസ്ലിമും കൂടിയാണ്, കാശ്മീരിയാണ്. പിന്നെ ഭീകരനാവാന്‍ വേറെ വല്ല കാരണോം വേണോ?

ഒരു സഹജീവിയുടെ, പച്ചക്കരളുള്ള ഒരു മനുഷ്യന്റെ മൗലികാവകാശ പ്രശ്നം എന്ന നിലയില്‍ അഫ്സല് പ്രശ്നം ഉന്നയിച്ചവരെ -മനുഷ്യാവകാശ പ്രവര്‍ത്തകരെ- കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട് വേറെ ചിലര്‍! നമ്മുടെ രാജ്യരക്ഷയുടെ പ്രശ്നമാണ് പോലും! യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യം രക്ഷപ്പെടണമെങ്കില്‍ ആ പാര്‍ലമെന്റിലിരിക്കുന്നവരെ മുഴുവനായും അങ്ങ് കൊന്നു കളഞ്ഞാല്‍ മതിയാകും! എന്നാല്‍ ഒരു നിരപരാധിയുടെ പോലും ചോര ചിന്തി എന്ന മനഃസ്താപം ഭീകരര്‍ക്ക് വേണ്ടി വരില്ല.

സംഘ് ഗവണ്മന്റ് കഥയും തിര്ക്കഥയുമെഴുതി സംവിധാനം നിര്‍വഹിച്ച ഒരു കലാപരിപാടി കശ്മീരി ഭീകരരുടെ തലയില്‍ വെച്ച് കെട്ടി നമുക്ക് ഒഴിഞ്ഞു മാറാന്‍ പറ്റുമോ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. സംഘ് പരിവാരത്തിന്റെ ഭീകരമായ 'രാജ്യസ്നേഹം' വേണോ ജനാധിപത്യ പ്രവര്‍ത്തകരുടെ മനുഷ്യസ്നേഹം വേണൊ നമുക്ക്? അഫ്സല് എന്ന ഇരയുടെ പക്ഷത്തോ സംഘ് ഭീകരരുടെ പക്ഷത്തോ നിങ്ങള്‍ എന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-20973546.post-1163584334914339342006-11-15T15:22:00.000+05:302006-11-15T15:22:00.000+05:30for further reading.www.jihkerala.org/htm/malayala...for further reading.

www.jihkerala.org/htm/malayalam/media/Pra_21.10.06/C.Dawood%2021.10.06.pdfAnonymousnoreply@blogger.comtag:blogger.com,1999:blog-20973546.post-1163073160364578322006-11-09T17:22:00.000+05:302006-11-09T17:22:00.000+05:30ങ് ഹാ... അതു ശരിയാണല്ലോ അനോണീ... ഇനി ശ്രീജീന്റെ മറ...ങ് ഹാ... അതു ശരിയാണല്ലോ അനോണീ... ഇനി ശ്രീജീന്റെ മറുപടി കൂടെ കേക്കണംAnonymousnoreply@blogger.comtag:blogger.com,1999:blog-20973546.post-1163062828296816302006-11-09T14:30:00.000+05:302006-11-09T14:30:00.000+05:30അതേയ്, ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാ...അതേയ്, ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന പക്ഷക്കാരനാ ഞാന്‍. അല്ലാതെ മണ്ടത്തരങ്ങളുടെ ആശാന് പറഞ്ഞ പോലെ “എന്റെ അഭിപ്രായത്തില്‍ , ആയിരം അപരാധികള്‍ ഉണ്ടാകുന്നത് തടയാന്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് കാരണമാവുമെങ്കില്‍, അത് ചെയ്യാന്‍ ഒട്ടും മടിക്കരുത് എന്നാണ്” എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല.

കാരണം, ആ നിരപരാധിയും അയാളുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടങ്കില്‍ അവരും, ചിലപ്പോ നിരപരാധികളുടെ കൂട്ടത്തില്‍ നിന്നും അപരാധികളുടെ കൂട്ടത്തില്‍ ചേര്‍ന്നേക്കും - ഒരു കുറ്റവും ചെയ്യാതെ ശിക്ഷിച്ചതിന് പകരം വീട്ടാന്‍.

കൂടാതെ, അപരാധികള്‍ “ങാ... ഞങ്ങളെ പിടിക്കാനോ ശിക്ഷിക്കാനോ പറ്റീല്ലേ” ന്ന് കളിയാക്കി പറഞ്ഞ് കൂടുതല്‍ അപരാധങ്ങള്‍ക്കായി പരിശ്രമിക്കുകേം ചെയ്യും. അപ്പോ... തീര്‍ച്ചയായും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് !Anonymousnoreply@blogger.comtag:blogger.com,1999:blog-20973546.post-1163050923125217672006-11-09T11:12:00.000+05:302006-11-09T11:12:00.000+05:30വിമതന്റെയും ശ്രീയുടെയും വാദങളെ ഞാന്‍ നിരാകരിക്കുന്...വിമതന്റെയും ശ്രീയുടെയും വാദങളെ ഞാന്‍ നിരാകരിക്കുന്നില്ല. അതിനാലാണ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കേസില്‍ ഒരു പാര്‍ലമെന്ററി അന്വേഷണത്തിനു വേണ്ടി വാദിക്കുന്നത്. അത് പോലെ, ഇന്ത്യന്‍ സേനകള്‍ ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി പോരാടുന്നതിനെ പ്രകീര്ത്തിക്കുന്നതോടൊപ്പമ്, ഇന്ത്യന്‍ സേനകള്‍ക്ക് നല്കിയ അധികാരങളുടെ ദുരുപയോഗത്തെ കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം കൂടി ആവശ്യമായിരിക്കുകയാണ്. പക്ഷെ, അത് ഇന്ത്യന്‍ സേനയുടെ വീര്യം ചോര്‍ത്തുമോ എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്.Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-20973546.post-1163050115662566132006-11-09T10:58:00.000+05:302006-11-09T10:58:00.000+05:30നീതിപൂര്‍വ്വമായ ഒരു വിചാരണ ഉണ്ടായില്ല എന്ന ആരോപണം ...നീതിപൂര്‍വ്വമായ ഒരു വിചാരണ ഉണ്ടായില്ല എന്ന ആരോപണം ശരിവച്ചാല്‍ തന്നെ എന്ത് പ്രതിവിധിയാണ് അതിന് നിര്‍ദ്ദേശിക്കാനുള്ളത്? അഫ്സലിന്റെ കേസ് വീണ്ടും വിചാരണ ചെയ്യുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്താല്‍ എല്ലാം ശരിയാകുമോ?

ഇവിടെ നിയമവും നിയമവാഴ്ചയും എല്ലാം പരിതാപകരമായ അവസ്ഥയിലാണ്. അഫ്സലിന്റെ ഉദാഹരണം മുന്‍നിര്‍ത്തി എല്ലാത്തിനേയും കയറി വിമര്‍ശിച്ചുകളയാം, നന്നാക്കിക്കളയാം എന്നൊക്കെ തോന്നുന്നുണ്ടെകില്‍ അതിനെ ബാലിശം എന്നൊരു വാക്കില്‍ വിശേഷിപ്പിക്കും ഞാന്‍.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് സിദ്ധാന്തം പ്രസംഗിക്കാനേ ഉപകാരപ്പെടൂ. എന്റെ അഭിപ്രായത്തില്‍ , ആയിരം അപരാധികള്‍ ഉണ്ടാകുന്നത് തടയാന്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത് കാരണമാവുമെങ്കില്‍, അത് ചെയ്യാന്‍ ഒട്ടും മടിക്കരുത് എന്നാണ്. നമ്മള് ഇവിടെ കോടതി, നിയമം എന്നൊക്കെ പറഞ്ഞ്, ചെയ്ത് കഴിഞ്ഞ കുറ്റങ്ങളെ, പേരിനൊരു ശിക്ഷ കൊടുത്ത് കടമ തീര്‍ക്കുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയുന്ന തരത്തിലാണ് ഇവിടെ നിയമം വേണ്ടത്. അപരാധം ചെയ്യാനുള്ള പ്രവണതയെ കൊല്ലാന്‍ നിയമം കൊണ്ട് കഴിയില്ലായിരിക്കാം, പക്ഷെ അധികാരം കൊണ്ട് കഴിയില്ലേ? പകുതിമുക്കാലും രാജ്യസഭാംഗങ്ങള്‍ പോലീസ് കേസില്‍ പ്രതികളായ ഒരു രാജ്യത്ത് അത് പറ്റില്ല, പക്ഷെ ഉട്ടോപ്പ്യയില്‍ അത് പറ്റും. നമുക്കൊക്കെ അവിടയേ രക്ഷയുള്ളൂ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-20973546.post-1163049945013318022006-11-09T10:55:00.000+05:302006-11-09T10:55:00.000+05:30This comment has been removed by a blog administrator.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-20973546.post-1163049168877058832006-11-09T10:42:00.000+05:302006-11-09T10:42:00.000+05:30ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും...ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ്, നമ്മുടെ നീതിന്യായ സമ്പ്രദായത്തിന്റെ അടിസ്ഥാനം എന്ന് എവിടെയും പറഞ്ഞു കേള്‍ക്കാറുണ്ട്. പക്ഷെ ഇവിടെ അഫ്സലിന്റെ കേസില്‍ നമ്മുടെ കോടതി ഇതൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഏതൊരു കുറ്റാരോപിതനും നീതിപൂര്‍വ്വമായ ഒരു വിചാരണ, കൊടുക്കുക എന്നത് ഒരു ജനാധിപത്യത്തില്‍ അത്യാവശ്യമാണ്. അഫ്സലിന് അതു ലഭിച്ചില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ പരിഹാസ്യമാക്കുന്നു. അതുകൊണ്ടു തന്നെ ഈ വിധിക്കെതിരെ ജനാധിപത്യവിശ്വാസികള്‍ ഒന്നിക്കേണ്ടതുണ്ട്. പക്ഷെ ആ കൂട്ടായ്മയില്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ പോലെ, ഇന്ത്യന്‍ ജനാധിപത്യത്തിലോ, മനുഷ്യാവകാശങളിലൊ, മതേതരത്വത്തിലോ തീരെ വിശ്വാസമില്ലാത്ത ചിലരെ കാണുമ്പൊള്‍ അതു വിളിച്ചുപറയാനും മടിക്കരുത്.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.com