സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വര്‍ഷങ്ങളായി തങ്ങളുടെ അപ്രമാദിത്വം കാത്തുസൂക്ഷിക്കുകയായിരുന്നു ഫേസ്‌ബുക്ക്. ഫേസ്‌ബുക്കിന്റെ വരവോടു കൂടി മൈസ്‌പേസും ഗൂഗിളിന്റെ കീഴിലുള്ള ഓര്‍ക്കുടും വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ടു എന്നത് ഒരു സത്യം തന്നെയാണ്. മൈസ്‌പേസിന്റെ തനിപകര്‍പ്പാണ് ഫേസ്‌ബുക്ക് എന്ന് പരാതിപ്പെട്ടവര്‍ പോലും പക്ഷെ തെരഞ്ഞെടുത്തത് ഫേസ്‌ബുക്കിനെയായിരുന്നു. കാരണം മറ്റൊന്നുമല്ല, ഫേസ്‌ബുക്ക് ഉപയോക്താക്കള്‍ അനുഭവിച്ചറിഞ്ഞ സൗഹൃദപരത തന്നെയാണ്. ഇടയ്‌ക്ക് ഗൂഗിള്‍ ബസ് ഇറങ്ങിയെങ്കിലും, പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല.
