Pages

Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Wednesday, June 04, 2014

നാടില്ലാത്തവനോട് നാറ്റിവിറ്റി ചോദിക്കുന്നവര്‍

ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ യാത്രക്കിടയില്‍ ഇന്നും മനസ്സില്‍ അണയാതെ എരിയുന്ന ഓര്‍മക്കനലുകളിലൊന്നാണ് ആസാം കലാപബാധിത പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനം. ആസാമിലെ ബിലാസിപാറ എന്ന സ്ഥലത്തെ ഒരു അഭയാര്‍ത്ഥി ക്യാമ്പാണിത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാമ്പാണെന്ന് തെറ്റിദ്ധരിക്കരുത്. കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ജീവന്‍ മാത്രം കൈയില്‍ പിടിച്ച് വീടും നാടും വിട്ടോടിയ ആയിരക്കണക്കിനു മനുഷ്യര്‍, കയറിക്കിടക്കാന്‍ ഒരിടം തേടി എത്തിപ്പെട്ട സ്ഥലത്തെ സ്‌കൂളുകളുടെ താഴുകള്‍ തകര്‍ത്ത് 'അനധികൃതമായി' താമസമാരംഭിച്ചതാണ്. മാധ്യമങ്ങള്‍ അതിനെ അഭയാര്‍ത്ഥി ക്യാമ്പ് എന്നു വിശേഷിപ്പിച്ചത് അവരുടെ കാരുണ്യം. ഒരോ ക്ലാസ് മുറിയികളിലും മുപ്പതിലധികം ആളുകള്‍ തിങ്ങി താമസിക്കുന്ന കാഴ്‌ച. അവരില്‍ വൃദ്ധരുണ്ട്.. ഗര്‍ഭിണികളുണ്ട്.. കൈക്കുഞ്ഞുങ്ങളുണ്ട്.. കലാപത്തില്‍ പരിക്കേറ്റവരുണ്ട്..! ഈ സ്‌കൂളില്‍ മാത്രം മൂവായിരത്തോളം ആളുകള്‍ താമസിക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എത്രമാത്രമുണ്ടാകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇതു പോലെ നിരവധി ക്യാമ്പുകള്‍.
നാടില്ലാത്തവനോട് നാറ്റിവിറ്റി ചോദിക്കുന്നവര്‍SocialTwist Tell-a-Friend

Thursday, July 28, 2011

ജനനനിയന്ത്രണം - പുകമറയ്‌ക്കു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

ജനനനിയന്ത്രണത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങളും ശുപാര്‍ശങ്ങളും കാലങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന 'പുരോഗമന'വര്‍ത്തമാനങ്ങളാണ്. ഇതിന്റെ ഭാഗമായി പുരുഷവന്ധ്യംകരണത്തിന്റെ പ്രചാരണവുമായി സര്‍ക്കാറുകള്‍ തന്നെ രംഗത്തിറങ്ങിയത് പോലും വാര്‍ത്തയായി മാറാത്തിടത്തോളം സാമാന്യവല്‍കരിക്കപ്പെട്ടിരിക്കുന്നു കാര്യങ്ങള്‍ . രാജസ്ഥാനിലും ന്യൂഡല്‍‌ഹിയിലുമൊക്കെ പുരുഷവന്ധ്യംകരണത്തിനു തയ്യാറുള്ളവരില്‍ നിന്നും നറുക്കെടുത്ത് വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഇത്തരം ദല്ലാള്‍‌മാര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. ഒരു കുഞ്ഞിക്കാലു കാണാന്‍ ആശുപത്രികള്‍ കയറിയിറങ്ങുന്ന ലക്ഷക്കണക്കിന് ഹതഭാഗ്യര്‍ താമസിക്കുന്ന ഇന്ത്യയില്‍ തന്നെയാണ് ഊര്‍ജ്ജിതമായ ഈ കാമ്പയിനും നടക്കുന്നത്.
ജനനനിയന്ത്രണം - പുകമറയ്‌ക്കു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍SocialTwist Tell-a-Friend

Tuesday, June 21, 2011

അല്ലെങ്കിലും ആരു പറഞ്ഞു, ഇവിടെ തന്നെ പഠിക്കണം എന്ന്?

പ്രവാസിയായതിനു ശേഷം പത്രവായനയില്‍ ചെറിയൊരു മാറ്റം വരുത്തിയിരുന്നു. രാവിലെ പത്രം കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കുക പ്രാദേശിക പേജ് ആണ്. നാട്ടിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കണമെന്ന ഒരു പ്രവാസിയുടെ നൊസ്‌റ്റാള്‍ജിക് നൊമ്പരം. ഇന്ന് പ്രാദേശിക പേജ് നോക്കിയപ്പോള്‍ ആദ്യം കണ്ട വാര്‍ത്ത ഇതായിരുന്നു. "ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചെത്തിയതിന് കണ്ണൂര്‍ തളാപ്പ് എസ്.എന്‍ വിദ്യാമന്ദിറില്‍ നിന്ന് രണ്ടു വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. ഫുള്‍സ്ലീവ് ധരിക്കാതെ സ്‌കൂളില്‍ തുടരാനാവില്ലെന്നതിനാല്‍ ഇന്നലെ രണ്ട് വിദ്യാര്‍ഥിനികള്‍ ടി.സി വാങ്ങി പോവുകയും ചെയ്തു".
അല്ലെങ്കിലും ആരു പറഞ്ഞു, ഇവിടെ തന്നെ പഠിക്കണം എന്ന്?SocialTwist Tell-a-Friend

Thursday, June 14, 2007

ഭാഗ്യക്കുറികളിലെ മന:ശ്ശാസ്‌ത്രം

ഉപജീവനത്തിനുള്ള സമരം എന്നത്‌ മനുഷ്യാവാസ വ്യവസ്ഥിതിയുടെ ആരംഭം മുതല്‍ തുടര്‍ന്ന് വരുന്ന പ്രക്രിയയാണ്‌. ഒരു കാലത്ത്‌ ജീവിക്കാനുള്ള വിഭവങ്ങള്‍ക്ക്‌ വേണ്ടി നേരിട്ടുള്ള സമരമായിരുന്നു നടന്നതെങ്കില്‍, പണം വിനിമയമാര്‍ഗ്ഗത്തിനുള്ള ഉപാധിയായി ആവിര്‍ഭവിച്ചതോട്‌ കൂടി സമരത്തിന്റെ രീതിശാസ്‌ത്രം പണത്തിനു വേണ്ടിയുള്ളതായി മാറി. മാറിവരുന്ന ആവാസവ്യവസ്ഥികള്‍ക്കനുസരിച്ച്‌ ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ പണത്തോടുള്ള ആസക്തി മനുഷ്യന്റെ ചിന്തകളില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കാത്ത, ജീവിതമദ്ധ്യേ കടന്നുവരുന്ന പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ കാണുന്നതെല്ലാം പ്രതീക്ഷയായി അനുഭവപ്പെടുന്ന, മനസ്സിന്റെ ഈ ആസക്തിയെയാണ്‌ ലോട്ടറിവ്യവസായം ചൂഷണം ചെയ്യുന്നതും.
ഭാഗ്യക്കുറികളിലെ മന:ശ്ശാസ്‌ത്രംSocialTwist Tell-a-Friend

Wednesday, November 08, 2006

അഫ്‌സലിനെ കുറിച്ച്‌ ഇനിയും ചിലത്‌

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമായ ഇന്ത്യന്‍ പാര്‍ലമന്റ്‌ അക്രമണകേസിലെ 'സൂത്രധാരന്‍' മുഹമ്മദ്‌ അഫ്‌സലിനു വേണ്ടിയുള്ള ദയാഹരജിയില്‍, രാഷ്‌ട്രപതിയുടെ തീരുമാനവും കാത്തിരിക്കുകയാണ്‌ ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും. മുഴുവന്‍ കോടതികളും വധശിക്ഷക്ക്‌ വിധിച്ച ഈ 'ഭീകരനു' വേണ്ടിയുള്ള ദയാഹരജിയില്‍ രാഷ്‌ട്രപതിക്കും ഗവണ്‍മെന്റിനും ഒരു തീരുമാനമെടുക്കാന്‍ എന്തേ ഇത്ര കാലതാമസം? ഇനി അഥവാ രാഷ്‌ട്രപതിയെങ്ങാനും ആ ദയാഹരജി സ്വീകരിച്ചാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും കോളമിസ്‌റ്റുകള്‍ക്കും, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിയുടെ കാരുണ്യത്തിന്റെ മാഹാത്മത്യത്തെക്കുറിച്ചെഴുതാന്‍ പുതിയൊരു വിഷയം കൂടി ലഭിച്ചു.
അഫ്‌സലിനെ കുറിച്ച്‌ ഇനിയും ചിലത്‌SocialTwist Tell-a-Friend