Pages

Thursday, March 30, 2006

വാര്‍ഷികങ്ങളില്‍ കൊഴുക്കുന്ന ചിന്തകള്‍..

വാര്‍ഷികങ്ങളില്‍ കൊഴുക്കുന്ന ചിന്തകള്‍..SocialTwist Tell-a-Friend

12 comments:

  1. thogadia talk about patriotism, mathrubhoomi's protection. Admit that he scold people like madani, who directly involved in the bomb blast lead in to the bloodshed of poor. Madani is a traitor allied with ISI chanted against Indian cause..
    Thogadia got irritated when and there something talked aganst the mathrubhoomi and his religion, and ready to die for the protection of India.


    For Thogadia India come ahead of religion where as for madani pakistan bin ladan comes before that.

    ReplyDelete
  2. വാര്‍ഷികങ്ങളില്‍ കൊഴുക്കുന്ന ചിന്തകള്‍.."
    thogadia talk about patriotism, mathrubhoomi's protection. Admit that he scold people like madani, who directly involved in the bomb blast lead in to the bloodshed of poor. Madani is a traitor allied with ISI chanted against Indian cause..
    Thogadia got irritated when and there something talked aganst the
    mathrubhoomi and his religion, and ready to die for the protection of India.


    For Thogadia India come ahead of religion where as for madani pakistan bin ladan comes before that.

    ReplyDelete
  3. വാര്‍ഷികങ്ങളില്‍ കൊഴുക്കുന്ന ചിന്തകള്‍.."
    thogadia talk about patriotism, mathrubhoomi's protection. Admit that he scold people like madani, who directly involved in the bomb blast lead in to the bloodshed of poor. Madani is a traitor allied with ISI chanted against Indian cause..
    Thogadia got irritated when and there something talked aganst the
    mathrubhoomi and his religion, and ready to die for the protection of India.


    For Thogadia India come ahead of religion where as for madani pakistan bin ladan comes before that.

    ReplyDelete
  4. നീതി നിഷേധങ്ങള്‍ വ്യക്തിയിലോ മതത്തിലോ ഒതുങ്ങുന്നില്ല ഇന്ത്യയില്‍. പട്ടിണി പോലെ, അഴിമതി പോലെ സര്‍വവ്യാപിയാണ്.

    മദനി, തെരഞ്ഞെടുപ്പുകാലത്തെ മുതലകണ്ണീരുകള്‍ക്കുമപ്പുറം ജാമ്യമെങ്കിലും ലഭിക്കാവുന്ന തരത്തില്‍ നീതിയുടെ ദയ അര്‍ഹിക്കുന്നുണ്ട്.
    അനോണിയോട് ഒരു വാക്ക്: സുഹൃത്തേ, ഒരൊറ്റ കമന്റു കൊണ്ട് പറയാവുന്നത് നീ പറഞ്ഞു. തുടരെ കമന്റുകള്‍ വെക്കുന്നത് അറിവില്ലായ്മയോ അതോ അരിശമോ? അഭിപ്രായം പങ്കുവെക്കാം നല്ലത്. അത് നായ തേങ്ങ കൊലചിലിന്മേല്‍ തൂറുന്നത് പൊലെ ആക്കാതിരിക്കൂ.

    ReplyDelete
  5. അനോണിക്കുട്ടിയേ, തൊഗാഡിയയ്ക്ക് സ്വര്‍ഗ്ഗം കിട്ടും. നരേന്ദ്രമോഡിക്കും കിട്ടും സ്വര്‍ഗ്ഗം. ഒരു മുസ്ലീമിനെ കൊന്നാല്‍ ഒരു സ്വര്‍ഗ്ഗം. 10 പേരെ കൊന്നാല്‍ 10 സ്വര്‍ഗ്ഗം. അങ്ങിനെയാണ് കേശവ് ബലിറാം ഹെഗ്‌ഡേവാര്‍ പറഞ്ഞിരിക്കുന്നത്.

    ഇനി മറ്റൊന്നു കൂടി പറഞ്ഞിട്ടുണ്ട് ഹെഗ്‌ഡേവാര്‍ അദ്യം - അമേരിക്കക്കാരുടെ കാലു നക്കണമെന്ന്. അങ്ങിനെ ചെയ്താല്‍ മോക്ഷം കിട്ടുമെത്രെ. പിന്നെ ജനനവും മരണവുമില്ല.

    ജയ് കെ ബി എച്ച്

    - മൂരാച്ചി -

    ReplyDelete
  6. നീതീയേ കുറിച്ച്‌ പറയാന്‍ എനിക്കല്‍പം മടി, പക്ഷെ, ദയ ആവാം.
    തീക്കളിയാവും മുമ്പ്‌ നമുക്ക്‌ ഇത്‌ നമുക്കിവിടെ നിര്‍ത്തിയാലോ? പിന്നെ തീ സാറെന്നോ, തീ അണ്ണനെന്നോ ഒക്കെ വിളിച്ചാലും ഒരു കാര്യവുമിലാതെ വരും. മതി, ഈ ത്രെട്‌ ഇവിടെ മുറിയ്കാം നമുക്ക്‌.

    ReplyDelete
  7. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത്‌ ഇന്ത്യന്‍ ഭരണഘടന ഓരോ പൌരനും നല്‍കുന്ന മൌലികാവകാശമാണ്‌. പക്ഷെ, അതൊരിക്കലും രാജ്യതാല്‍പര്യങ്ങള്‍ക്കോ, രാജ്യത്ത്‌ കലാപങ്ങള്‍ക്ക്‌ വഴി വെക്കുന്ന തരത്തിലുള്ളതോ ആകുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന് കൂടി ഭരണഘടന മുന്നറിയിപ്പ്‌ നല്‍കുന്നു. അത്തരത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പുന്നത്‌ ഏത്‌ നാഗമായാലും, അവര്‍ തുറുങ്കിലടക്കപ്പെടണം. അത്‌ ഇന്ത്യന്‍ പ്രസിഡന്റായാലും ശരി... സാധാ പൌരനായാലും ശരി. നിയമം എല്ലാവര്‍ക്കും ഒരു പോലെയായിരിക്കണം. നിയമത്തിനു മുന്നിലെ തുല്യപരിഗണനയാണ്‌ ആര്‍ട്ടികിള്‍ 14, 15 നല്‍കുന്നത്‌. പക്ഷെ, ഇവിടെ നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി നടപ്പാക്കപ്പെടുന്നുണ്ടൊ എന്നതാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌. ഇവിടെ തൊഗാഡിയയും മദനിയും ചര്‍ച്ചയിലെ ബിംബങ്ങള്‍ മാത്രമാണ്‌. അവരുടെ സംഘടനകള്‍ മതങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നതോ മതങ്ങളെ ചില പ്രത്യേക താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളിക്കാന്‍ വന്നവരോ എന്നത്‌ വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌.
    ഒരു ഭാഗത്ത്‌ ഒരു കൂട്ടം അക്രമികള്‍ വട്ടം കൂടുന്നത്‌ കാണുമ്പോഴേക്കും, അവിടെ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്ന് പറഞ്ഞ്‌ അത്തരക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ട്‌ വരാന്‍ നമ്മുടെ നിയമപാലകരും നീതിന്യായവ്യവസ്‌ഥിതിയും മടി കാണിക്കുന്നതിനര്‍ത്ഥം ഭീരുത്വമെന്നല്ലാതെ പിന്നെന്താണ്‌ പറയുക? ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി സ്വജനപക്ഷപാതം കാണിക്കില്ലെന്ന് നമുക്ക്‌ ഉറച്ച്‌ വിശ്വസിക്കാം. പിന്നെ, ഇവിടെ ആര്‌ ആരെയാണ്‌ ഭയക്കുന്നത്‌?
    പ്രിയ അനോണിയോട്‌... വികാരങ്ങളെ മാറ്റി വിചാരങ്ങള്‍ക്ക്‌ സ്ഥാനം നല്‍കുക.

    ReplyDelete
  8. മദനി തെറ്റു ചെയ്തിട്ടുണ്ടാവാം. ആളുകള്‍ മരിച്ചിരിക്കാം. കോടതിയില്‍ അതു തെളിഞ്ഞോ?
    വിധിയും മുന്‍‌വിധിയും എന്താണെങ്കിലും നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഒരു വ്യക്തി എന്ന നിലയില്‍ മദനി നീതി അര്‍ഹിക്കുന്നു.
    ഒരു കുറ്റപത്രം പോലും നല്‍കാതെ ഇത്രയും കൊല്ലം ജയിലില്‍ പാര്‍പ്പിക്കുന്നത് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥക്ക് നാണക്കേടാണ്. മദനിയുടെ കുറ്റം കോടതിയില്‍ തെളിയിക്കട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ മദനി സ്വതന്ത്രനാകട്ടെ. ഏമാന്മാര്‍ കഴിവുകേടിലോ പറ്റിയ അബദ്ധത്തിനേപറ്റിയോ ലജ്ജിക്കട്ടെ.
    പിന്നെ മദനിയുടെ കേസ് സപ്പോര്‍‌ട്ട് ചെയ്യാന്‍ തൊഗാഡിയയെ ഉദാഹരിക്കുന്നതിന്റെ ആവിശ്യമേയില്ല. രണ്ടും രണ്ടാണ്. മദനിമാര്‍ തൊഗാഡിയകള്‍ക്കും തൊഗാഡിയകള്‍ മദനികള്‍ക്കും വളമാണ്.
    മദനിയുടെ കേസ് ഒറ്റക്കു തന്നെ ശക്തമാണ്. ന്യായമായ വിചാരണ മദനി അര്‍ഹിക്കുന്നു.
    തമിഴ് മക്കളെ കൊന്നവനെ വെറുതെ വിടില്ല എന്ന ടിപ്പിക്കല്‍ തമിഴ് പുലി ധാര്‍‌ഷ്ട്യം ആണ് മദനിയെ സൂര്യനെക്കാണിക്കില്ല എന്ന ഈ വാശിക്കു പിന്നിലെന്നു ഞാന്‍ കരുതുന്നു.

    ReplyDelete
  9. പറഞ്ഞത്‌ സത്യം അരവിന്ദ്‌. മദനിയുടെ കേസ് ഒറ്റക്കു തന്നെ ശക്തമാണ്. ന്യായമായ വിചാരണ മദനി അര്‍ഹിക്കുന്നു.
    പക്ഷെ, ന്യായമായ വിചാരണ അര്‍ഹിക്കുന്ന പലരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിയമവ്യവസ്ഥിതിയെ കൊഞ്ഞനം കുത്തി നടക്കുന്നതിനെ എങ്ങനെ നാം ന്യായീകരിക്കും?

    ReplyDelete
  10. ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല ഡ്രിസ്സിലേ..ലജ്ജിച്ചു തലതാഴ്ത്തുക. നല്ല ഒരു നാളേയ്ക്കു വേണ്ടി പ്രാര്‍ത്‌ഥിക്കുക.
    മത തീവ്രവാദികള്‍ ഏതു മതമായാലും തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടവര്‍ തന്നെ. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ തരം തിരിവ് പാടില്ല. പക്ഷേ ഇന്ത്യയില്‍ സംഭവിക്കുന്നത്, ഭൂരിപക്ഷതീവ്രവാദത്തിന് ഒരു ജിംഗോയിസ്റ്റിക് പരിവേഷം നല്‍കുന്നുണ്ടെന്നുള്ളതും , അതു പിന്നെ ദേശസ്നേഹമായി നേര്‍പ്പിക്കപ്പെടുന്നു എന്നതുമാണ്. എന്റെ അഭിപ്രായത്തില്‍ സോ കോള്‍ഡ് തൊഗാഡിയ മോഡല്‍ 'രാജ്യസ്നേഹികള്‍' നിയോനാസികള്‍ക്കു സമന്മാരാണ്. പിന്നെ വയറ്റിപ്പിഴപ്പിന്റെ കാര്യമല്ലേ, എന്തും ചെയ്തു പോകും.
    രാജ്യത്തെ സമാധാനം നശിപ്പിക്കുന്നവരെ, ഭൂരിപക്ഷമെന്നോ ന്യൂന‍പക്ഷമെന്നോ തരം തിരിവില്ലാതെ അടിച്ചമര്‍ത്താന്‍ നമ്മുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം അനുവദിക്കുമോ?

    ഒരുവന്റെ മതവിചാരം അവന്റെ സെക്സ് ലൈഫ് പോലെത്തന്നെ തികച്ചും പ്രൈവറ്റാക്കി വയ്ക്കണ്ട ഒന്നാണ് എന്നെവിടെയോ വായിച്ചത് ഓര്‍മ വരുന്നു.

    ReplyDelete
  11. കുഞ്ഞാലികുട്ടിയും ഐസ്‌ ക്റീം കേസും, മദനിയും ബോംബു കേസും , ആധുനിക രാഷ്ട്റിയ അപചയങ്ങള്‍.

    തൊഗടിയ മതഭ്രാന്ധന്‍.

    വിവരമുള്ളവരെ ഇവരെ ഒറ്റപെടുത്തു. മതം തെറ്റു ചെയ്യാന്‍ പടിപ്പിക്കുന്നുവെങ്കില്‍ ആ മതം എന്റേതല്ല

    ReplyDelete
  12. ഇബ്രു പറഞ്ഞ പോലെ, ഇത്‌ മഅദനിയുടെ മാത്രം പ്രശ്നമല്ല. വിചാരണയോ ശിക്ഷയോ ഇല്ലാതെ 53 കൊല്ലം ജയിലില്‍ കിടക്കേണ്ടി വന്ന ഒരു മാനസിക രോഗിയെ ഈയിടെ മന്‍ഷ്യാവകാശ സംഘടനകള്‍ ഇടപെട്ട്‌ മോചിപ്പിച്ച കഥ പത്രങ്ങളില്‍ വന്നിരുന്നു.

    മഅദനി വിചാരണ അര്‍ഹിക്കുന്നുണ്ട്‌ എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിന്‌ നീതിന്യായ വ്യവസ്ഥയെ കാടടച്ചു പഴി ചാരുന്നതും ന്യായീകരിക്കാന്‍ വയ്യ ഡ്രിസിലേ. ഒരു ദിവസം കോടതിക്കു മുന്‍പില്‍ ഹാജരാക്കപ്പെടുന്ന തെളിവുകളുടേയും വാദങ്ങളുടേയും അടിസ്ഥാനത്തിലാണ്‌ കേസിലായാലും ജാമ്യാപേക്ഷയിലായാലും കോടതി തീരുമാനമെടുക്കുന്നത്‌. മഅദനിയുടെ കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വം ആണ്‌ വാശി പിടിക്കുന്നത്‌ എന്നതല്ലേ സത്യം? ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉള്ള കോടതികളില്‍ 137 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൊഗാഡിയ രക്ഷപ്പെട്ടു നില്‍ക്കുന്നത്‌ ഗുജറാത്ത്‌, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ അനാസ്ഥ മൂലവുമാണ്‌. ഇതിന്‌ ജുഡീഷ്യറിയെ കുറ്റപ്പെടുത്തുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. "സ്വജന"പക്ഷപാതം കാണിക്കുന്നത്‌ കക്ഷി രാഷ്ട്രീയക്കാരാണ്‌. അഭയ കേസിലും, ബെസ്റ്റ്‌ ബേക്കറി കേസിലും, കുഞ്ഞാലിക്കുട്ടി കേസിലും ഒക്കെതന്നെ പ്രതികളെ വെറുതെ വിടേണ്ടി വന്നപ്പോഴും കോടതികള്‍ പ്രോസിക്യൂഷനെ ശക്തമായി വിമര്‍ശിച്ചിരുന്നു എന്നോര്‍ക്കുക. ജുഡീഷ്യറിക്ക്‌ ഇതു വരെ "സ്വജനങ്ങള്‍" ഇല്ല എന്നതു മാത്രമാണ്‌ നമ്മുടെ ജനാധിപത്യത്തെ ഒരു പരിധി വരെ താങ്ങി നിര്‍ത്തുന്ന വലിയൊരു കാര്യം.

    ReplyDelete