Pages

Thursday, October 25, 2007

ഹമാസ്‌ - അകത്തു നിന്നുമൊരു ചരിത്രം

ലോകത്ത്‌ പലര്‍ക്കും അറിയുന്ന ഹമാസിന്റെ ചരിത്രം, പാശ്‌ചാത്യന്‍ മാധ്യമലോകം അവതരിപ്പിച്ച കെട്ടുകഥകളാണ്‌; ചാവേര്‍ ആക്രമണങ്ങളുടെ വീരകഥകള്‍, ഹമാസിനു ലഭിച്ചത്‌ എന്നതിനു പകരം 'ഫതഹിനെതിരിലുള്ള ജനഹിതം' എന്ന് കൊട്ടിഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍, പാശ്‌ചാത്യന്‍ രാജ്യങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പുഫലം, അടുത്ത കാലത്ത്‌ ഗാസ മുനമ്പില്‍ ഹമാസ്‌ നടത്തിയ അധികാരം പിടിച്ചെടുക്കല്‍. വെറുമൊരു ചാവേര്‍ തീവ്രവാദി ഗ്രൂപ്‌ എന്നതിനു പകരം, ഫലസ്‌തീന്‍ ജനത നെഞ്ചിലേറ്റിയ ഒരു സംഘത്തെക്കുറിച്ച്‌ വളരെ ഗഹനമായ ഒരു വിശകലനം അസ്സാം തമീമിയുടെ 'ഹമാസ്‌ - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന പുസ്‌തകം നല്‍കുന്നു.
ഹമാസ്‌ - അകത്തു നിന്നുമൊരു ചരിത്രംSocialTwist Tell-a-Friend

Thursday, June 14, 2007

ഭാഗ്യക്കുറികളിലെ മന:ശ്ശാസ്‌ത്രം

ഉപജീവനത്തിനുള്ള സമരം എന്നത്‌ മനുഷ്യാവാസ വ്യവസ്ഥിതിയുടെ ആരംഭം മുതല്‍ തുടര്‍ന്ന് വരുന്ന പ്രക്രിയയാണ്‌. ഒരു കാലത്ത്‌ ജീവിക്കാനുള്ള വിഭവങ്ങള്‍ക്ക്‌ വേണ്ടി നേരിട്ടുള്ള സമരമായിരുന്നു നടന്നതെങ്കില്‍, പണം വിനിമയമാര്‍ഗ്ഗത്തിനുള്ള ഉപാധിയായി ആവിര്‍ഭവിച്ചതോട്‌ കൂടി സമരത്തിന്റെ രീതിശാസ്‌ത്രം പണത്തിനു വേണ്ടിയുള്ളതായി മാറി. മാറിവരുന്ന ആവാസവ്യവസ്ഥികള്‍ക്കനുസരിച്ച്‌ ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ പണത്തോടുള്ള ആസക്തി മനുഷ്യന്റെ ചിന്തകളില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കാത്ത, ജീവിതമദ്ധ്യേ കടന്നുവരുന്ന പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ കാണുന്നതെല്ലാം പ്രതീക്ഷയായി അനുഭവപ്പെടുന്ന, മനസ്സിന്റെ ഈ ആസക്തിയെയാണ്‌ ലോട്ടറിവ്യവസായം ചൂഷണം ചെയ്യുന്നതും.
ഭാഗ്യക്കുറികളിലെ മന:ശ്ശാസ്‌ത്രംSocialTwist Tell-a-Friend

Wednesday, January 24, 2007

അതിരടയാളങ്ങള്‍

ഏതൊരു വസ്‌തുവിന്റെയും പ്രക്രിയയുടേയും കാലാനുസൃതമായ മാറ്റമെന്നത്‌ സര്‍വ്വസാധാരണമാണ്‌. ചരിത്രത്തിലങ്ങോളമിങ്ങോളം ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ സംസ്‌കൃതികളും, പഴയ ഏതോ ചില സംസ്‌കൃതികളുടെ പുനരാവിഷ്‌കരണമാണെന്നു കാണാന്‍ സാധിക്കും. ഇത്തരം പുനരാവിഷ്‌കരണങ്ങള്‍ക്കും സംസ്‌കാരങ്ങളുടെ രൂപാന്തരങ്ങള്‍ക്കും പലപ്പോഴും അടിസ്ഥാനമായി വര്‍ത്തിക്കാറുള്ളത്‌ ഭൗതികതയിലധിഷ്‌തിതമായ മനുഷ്യചിന്തകളാണ്‌. അതിരുകളിഷ്‌ടപ്പെടാത്ത സ്വാതന്ത്ര്യവാദവും അന്ധമായ ഭൗതികപ്രമത്തതയും പലപ്പോഴും ഇത്തരം രൂപാന്തരങ്ങള്‍ക്ക്‌ പ്രചോദനമാകുന്ന പ്രധാന ഘടങ്ങളാണ്‌. ചരിത്രത്തില്‍ ഇത്തരം പുനരാവിഷ്‌കരങ്ങളുടെ പല ഘട്ടങ്ങളിലും ധാര്‍മികതയും സദാചാരവും വായനാവിധേയമാക്കാറില്ല. പുനരാവിഷ്‌കരണങ്ങള്‍ പലതും അനാത്‌മവാദത്തിലധിഷ്‌ഠിതമാകുമ്പോള്‍, അവിടെ സദാചാരവും ധാര്‍മികവും സംബന്ധിച്ച വാദങ്ങള്‍ക്ക്‌ സൈദ്ധാന്തികമായ ശാക്തീകരണം ലഭിക്കുന്നില്ല എന്നതാണ്‌ സത്യം. അതുകൊണ്ട്‌ തന്നെ മനുഷ്യജീവിതത്തിലെ അരാജകത്വം, അധര്‍മ്മം, മൂല്യച്ച്യുതി എന്നിത്യാദി ആധികള്‍ക്ക്‌ വില കല്‍പ്പിക്കപ്പെടാതെ പോകുന്നു.
അതിരടയാളങ്ങള്‍SocialTwist Tell-a-Friend