ഹമാസ് - അകത്തു നിന്നുമൊരു ചരിത്രം
ലോകത്ത് പലര്‍ക്കും അറിയുന്ന ഹമാസിന്റെ ചരിത്രം, പാശ്‌ചാത്യന്‍ മാധ്യമലോകം അവതരിപ്പിച്ച കെട്ടുകഥകളാണ്; ചാവേര്‍ ആക്രമണങ്ങളുടെ വീരകഥകള്‍, ഹമാസിനു ലഭിച്ചത് എന്നതിനു പകരം 'ഫതഹിനെതിരിലുള്ള ജനഹിതം' എന്ന് കൊട്ടിഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഫലങ്ങള്‍, പാശ്‌ചാത്യന്‍ രാജ്യങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പുഫലം, അടുത്ത കാലത്ത് ഗാസ മുനമ്പില്‍ ഹമാസ് നടത്തിയ അധികാരം പിടിച്ചെടുക്കല്‍. വെറുമൊരു ചാവേര്‍ തീവ്രവാദി ഗ്രൂപ് എന്നതിനു പകരം, ഫലസ്‌തീന്‍ ജനത നെഞ്ചിലേറ്റിയ ഒരു സംഘത്തെക്കുറിച്ച് വളരെ ഗഹനമായ ഒരു വിശകലനം അസ്സാം തമീമിയുടെ 'ഹമാസ് - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന പുസ്‌തകം നല്‍കുന്നു.
പുസ്‌തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, ഹമാസിന്റെ വളര്‍ച്ചയെക്കുറിച്ച ഒരു ചരിത്രം നമുക്ക് മുന്നില്‍ തമീമി അവതരിപ്പിക്കുന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) നിന്നും തുടങ്ങുന്ന ഹമാസിന്റെ വേരുകള്‍, അന്താരാഷ്‌ട്ര തലത്തില്‍ ലഭിച്ച സഹകരണത്തിന്റെയും നിരാകരണത്തിന്റെയും മുഖങ്ങള്‍, പാശ്‌ചാത്യന്‍ മാധ്യമങ്ങളില്‍ അപൂര്‍വ്വം മാത്രം സ്ഥാനം പിടിക്കാറുള്ള ഹമാസിന്റെ നയതന്ത്രതലത്തിലെ വളര്‍ച്ച. ഇത് വെറുമൊരു സ്തുതിഗീതകം ചെയ്യുന്ന പുസ്തകമല്ല. മറിച്ച്, ഹമാസിന്റെ വളര്‍ച്ചയ്‌ക്കിടയില്‍ നേരിടേണ്ടി വന്നിട്ടുള്ള ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
ഫതഹ് / പി.എല്‍.ഒ ശക്തീകരണം തടയുന്നതിനു, ഇസ്രായേലിന്റെ പിന്തുണയോട് കൂടിയാണ് ഹമാസ് രുപീകൃതമായത് എന്നൊരു വാദമുണ്ടായിരുന്നു. 1967-ലെ യുദ്ധത്തിനു ശേഷം പാന്‍-അറബിക് നാസിറിസം നേരിട്ട പതനത്തിന്റെ പ്രതിഫലനമെന്നോളം, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പരിഗണന നല്‍കിയത് ആയുധശാക്തീകരണത്തിനായിരുന്നില്ല, മറിച്ച് യുവതയുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഇസ്‌ലാമിക-ധാര്‍മിക മൂല്യങ്ങള്‍ ചെലുത്തുന്നതിനായിരുന്നു. അന്നും ഇസ്രായേല്‍, ഇഖ്‌വാനിനെ അംഗീകരിച്ചിരുന്നില്ല. "പക്ഷെ, ദൃഷ്‌ട്യാ 'നിരുപദ്രവമായ' മതകാര്യങ്ങള്‍ക്കെതിരെ അധിനിവേശശക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല".
തമീമി എഴുതുന്നു.. "ഈ സമയത്ത് ഫലസ്‌തീനിലെ ഇഖ്‌വാന്‍ അതിന്റെ അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനായിരുന്നു പരിഗണന നല്‍കിയിരുന്നത്; അവര്‍ ഏത് സാമൂഹ്യ-രാഷ്‌ട്രീയസ്ഥിതിയേയും ആശയത്തേയുമാണ് എതിര്‍ക്കുന്നതെന്നും അനുകൂലിക്കുന്നതെന്നും തിരിച്ചറിയുന്നതിലേക്കായി". ഇസ്‌ലാമിക വിദ്യാഭ്യാസവും ഇസ്‌ലാമിക സാമൂഹ്യഘടനയുടെ വീണ്ടെടുപ്പുമായിരുന്നു ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ പ്രാഥമികശക്തി, മറിച്ച് സൈനിക ശക്തിയായിരുന്നില്ല.
തുടര്‍ന്നിങ്ങോട്ട്, ഇഖ്‌വാന്‍ പ്രധാനമായും യുവാക്കളിലും വിദ്യാര്‍ഥികളിലും കേന്ദ്രീകരിച്ചു; സാമൂഹിക, പുനരുദ്ധാരണ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രീകരിച്ചു. തമീമി തുടരുന്നു "ഈ ഒരു പ്രസ്ഥാനത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഒരു ഭീഷണി ഇസ്രായേലിനു കാണാന്‍ സാധിച്ചില്ലായിരുന്നു. കായികവിനോദങ്ങള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, സ്‌കൌടിംഗ്, സാമൂഹിക - ഇസ്‌ലാമിക കാര്യങ്ങളിലുള്ള ക്ലാസുകള്‍ തുടങ്ങിയവയായിരുന്നു ആ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍".
പള്ളികള്‍, വിദ്യാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, പ്രാധമികാരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ വളര്‍ച്ചയിലേക്ക് ഇത് നയിച്ചു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗാസയിലേയും വെസ്‌റ്റ് ബാങ്കിലേയും ദരിദ്രരായ ഫലസ്‌തീനികളായിരുന്നു. ഫലസ്‌തീന്‍ പ്രദേശങ്ങളില്‍ രാഷ്‌ട്രീയമായും, സാമ്പത്തികമായും അവരുടെ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളായിരുന്നു ഈ വസ്‌തുതകള്‍. 'അകത്തു' നിന്നുള്ള ചരിത്രമെന്ന നിലയില്‍, തമീമി തന്റെ അവതരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹമാസ് എന്നറിയപ്പെടുന്നതിലേക്ക് മാറിയ ഇഖ്‌വാന്റെ വളര്‍ച്ചയ്‌ക്ക് പ്രധാന പങ്ക് വഹിച്ച പ്രമുഖവ്യക്തികളിലാണ്. അവരില്‍ പ്രഥമസ്ഥാനം, ഹമാസിന്റെ വളര്‍ച്ചയ്‌ക്ക് സമഗ്രമായ മേല്‍നോട്ടം നിര്‍വഹിച്ച, ഇസ്രായേല്‍ ജയിലുകള്‍ കവര്‍ന്ന നീണ്ട വര്‍ഷങ്ങളിലും തങ്ങളുടെ നേതാവായി ഫലസ്‌തീനികള്‍ നോക്കിക്കണ്ട ശൈഖ് അഹ്‌മദ് യാസീന്‍ ആണ്. ഖാലിദ് മിഷാല്‍, അബു മര്‍സൂഖ്, സാമിഹ് അല്‍ ബതീകി, ഇബ്രാഹിം ഗോഷെ, ഇസ്‌മായില്‍ ഹനിയ്യ, ജോര്‍ദാന്‍ രാജാവ് അബ്‌ദുള്ള തുടങ്ങി ഹമാസിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും പ്രമുഖ പങ്ക് വഹിച്ച നേതാക്കളെക്കുറിച്ചും പുസ്‌തകത്തില്‍ വിശദീകരിക്കുന്നു.
സത്യസന്ധതയിലും, അര്‍പ്പണബോധത്തിലും, നിസ്വാര്‍ത്ഥതയിലും, സ്വഭാവമഹിമയിലുമായിരുന്നു ഹമാസ് നേതാക്കള്‍ ഫലസ്‌തീന്‍ ജനതക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. "ആരും തന്നെ പണമുണ്ടാക്കുന്നതിനായി ഹമാസില്‍ ചേരുകയോ, ഹമാസിനകത്തെ സ്ഥാനമുപയോഗിച്ച് ആരെങ്കിലും പണമുണ്ടാക്കുകയോ ചെയ്യുന്നില്ല. എല്ലാത്തിനുമപ്പുറം, ഹമാസിനു പണം നല്‍കുന്നവര്‍ക്ക് നന്നായറിയാമായിരുന്നു ഹമാസ് ശേഖരിക്കുന്ന പണത്തിന്റെ വളരെ ചെറിയൊരു പങ്ക് മാത്രമേ സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുള്ളൂ എന്ന സത്യം."
ഇവ പി.എല്‍.ഒ / ഫതഹില്‍ നിന്നും വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. ഫതഹുമായുള്ള താരതമ്യപഠനം ഹമാസിനു കൂടുതല്‍ പിന്തുണ നല്‍കുന്നതിനു കാരണമാകുന്നു. ഫലസ്‌തീന്‍ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫതഹിനെയും തമീമി ചരിത്രപരമായി തന്നെ നിരൂപണം ചെയ്യുന്നു. "ഫതഹിന്റെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനും, ഇസ്രായേലിന്റെ അധിനിവേശത്തിനിരയായ ഫലസ്‌തീനികളെ ഇസ്രായേലിനു വേണ്ടി നിയന്ത്രിക്കുന്ന ജോലി ഏറ്റെടുത്ത 'സെക്യൂരിറ്റി സര്‍വീസ്' വിപുലീകരിക്കുന്നതിനും ഫതഹ് നീതികരിക്കാനാവാത്ത തുകയാണ് ചെലവഴിച്ചത്. ഫലസ്‌തീനികള്‍ക്കിടയിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നതില്‍ ഫതഹിന്റെ ഉദ്യോഗസ്ഥലോബി കാരണമായി. വന്‍അഴിമതി അവരില്‍ പടര്‍ന്നു പിടിച്ചു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ വിഭാഗമെന്നതില്‍ നിന്നും ഹമാസിലേക്കുള്ള ചുവടുവെപ്പ് ആദ്യ ഇന്‍തിഫാദയ്‌ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. വ്യക്തികളെയും സമൂഹത്തേയും ഇസ്‌ലാമിക-ധാര്‍മിക മൂല്യങ്ങളടിസ്ഥാനപ്പെടുത്തി വളര്‍ത്തുന്നതിനു പ്രഥമപ്രാധാന്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ, അധിനിവേശത്തിനെതിരില്‍ സായുധപ്രതിരോധത്തെക്കുറിച്ചുള്ള ചര്‍ച്ച അകത്തളങ്ങളില്‍ ചൂടുപിടിക്കുന്നു. ഈ ചര്‍ച്ചകള്‍ പ്രസ്ഥാനത്തെ പ്രത്യക്ഷസമരമുഖത്തേക്ക് നയിച്ചു. സമരമനസ്സ് കൂടുതലായി പ്രകടമാകുന്നത് 1987 ഡിസംബര്‍ 8-ലെ ഇന്‍തിഫാദയോട് കൂടിയാണ്. ഹമാസിനു ഇന്‍തിഫാദ സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനമായിരുന്നു എന്ന് ലേഖകന്‍ വിലയിരുത്തുന്നു. രണ്ട് കണക്കുകൂട്ടലുകള്‍ ഇസ്രായേലിനു പിഴച്ചു. ഒന്ന്: "ഇതൊരു താല്‍കാലിക ക്ഷോഭപ്രകടനം മാത്രമാണെന്നും, ഒന്നോ രണ്ടോ ദിവസത്തിനകം കെട്ടടങ്ങുമെന്നും." രണ്ട്: "ഈ പ്രക്ഷുബ്‌ധാവസ്ഥയുടെ സംവിധാനം എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ അറിവില്ലായ്‌മ".
"ഇസ്രായേല്‍ ഹമാസിനെ എപ്പോഴെല്ലാം മര്‍ദ്ദിക്കുന്നുവോ, അതെത്ര ശക്തമായാലും, അത് ഹമാസിനുള്ള ജനകീയപിന്തുണയും അനുഭാവവും വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു എന്ന സത്യം ഇസ്രായെല്‍ തിരിച്ചറിയാത്തതു കൊണ്ടു തന്നെ" ഇന്‍തിഫാദയുടെ ഫലം ഇസ്രായേലിനു വളരെ കാഠിന്യമേറിയതായിരുന്നു. ഇതിനിടയില്‍ ഹമാസിന്റെ സൈനികവിഭാഗം പിറവികൊള്ളുന്നു, അല്‍ ഖസാം ബ്രിഗേഡ്‌സ് - ഇന്‍തിഫാദയുടെ തന്നെ ഒരു ഉത്‌പന്നം. അകത്തും പുറത്തും ഈ പ്രസ്ഥാനത്തില്‍ ശക്തമായി ഇടപെടല്‍ നടത്തുന്ന ഒരു നേതൃനിര ഉള്ളതു കൊണ്ടും, ആ നേതൃത്വത്തെ നശിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുമെന്നതിനാലും "ഹമാസ്, അതിന്റെ നഷ്‌ടങ്ങളില്‍ നിന്നും ലാഭം കൊയ്യുന്നതായി കാണപ്പെട്ടു".
ഹമാസിന്റെ രാഷ്‌ട്രീയ-സാമൂഹിക സംഘടനാപ്രവര്‍ത്തനങ്ങളേക്കാള്‍ അമിതപ്രാധാന്യം പാശ്ചാത്യന്‍ മാധ്യമലോകം അല്‍ ഖസാം ബ്രിഗേഡിന്റെ സൈനികനീക്കങ്ങള്‍ക്ക് നല്‍കുന്നു. അതില്‍ നിന്നും, ലോകത്തെ വിവിധ രാഷ്‌ട്രങ്ങള്‍ ഹമാസിനെ ഭീകരസംഘടനയായി മുദ്ര കുത്തുന്നു; അത് ലോകത്തെവിടെയും വിദേശ അധിനിവേശങ്ങള്‍ക്കെതിരില്‍ നടക്കാറുള്ള നവോത്ഥാനങ്ങള്‍ക്ക് സമാനമായിട്ടു പോലും. സംഭവങ്ങളിലൂടെ കയറിയിറങ്ങിയതിനു ശേഷം തമീമി ഇങ്ങനെ ഉപസംഹരിക്കുന്നു. "ഗാസയില്‍ നിന്നും ലബനനില്‍ നിന്നും ഇസ്രായേല്‍ നടത്തിയ നിരുപാധിക പിന്‍മാറ്റത്തില്‍ നിന്നും ഫലം കൊയ്‌തതും, നഷ്‌ടങ്ങള്‍ വകവെക്കാതെ വിജയശ്രീലാളിതരായി കാണപ്പെട്ടതും ഹമാസായിരുന്നു. ഓസ്‌ലോ ഉടമ്പടിയായാലും, റോഡ് മാപായാലും, സമാധാന ഉടമ്പടികള്‍ നേടിയ പരാജയം ഫലസ്‌തീന്‍ ജനതയുടെ കണ്ണുകളില്‍ ഹമാസിന്റെ നീക്കങ്ങളെ ന്യായീകരിക്കുന്നതിനു തിളക്കം വര്‍ദ്ധിപ്പിച്ചു".
ഹമാസ് സജീവ രാഷ്‌ട്രീയത്തിലിറങ്ങുന്ന ചരിതത്തോടു കൂടി ചരിത്രം പുതിയ ദിശയിലേക്ക് നീങ്ങുന്നു. ഫലസ്‌തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്‍, തമീമി കാണുന്ന മുന്നേറ്റം പി.എല്‍.ഒ-ക്ക് എതിരിലുള്ള വോട്ട് എന്ന നിലയിലല്ല. "സത്യത്തില്‍, രേഖപ്പെടുത്തിയ വോട്ടുകളില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് എതിര്‍ക്കുന്നതിനുള്ള വോട്ടായി മാറിയത്". പക്ഷെ, സുതാര്യമായ ഈ തെരഞ്ഞെടുപ്പിനു നേരെ ലോകം കാണിച്ച അസഹിഷ്‌ണുത, ഫലസ്‌തീന്റെ ഇന്നത്തെ വിഭജനത്തിലേക്ക് നയിച്ചു. കൂടെ അമേരിക്കന്‍ /ഇസ്രായേല്‍ ശക്തികളുടെ ഇന്നത്തെ 'സമാധാനത്തിന്റെ പുരുഷനായി' അബ്ബാസ് മാറി, മറ്റൊരര്‍ത്ഥത്തില്‍ അവരുടെ കയ്യിലെ മറ്റൊരു പാവ. ഹമാസിന്റെ രാഷ്‌ട്രീയ വിജയം തകര്‍ക്കുന്നതിനു പി.എല്‍.ഒ-യും, ഇസ്രായേലും, അമേരിക്കയും, പാശ്‌ചാത്യലോകവും തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്‌തിട്ടുണ്ട്.
സമകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും, തമീമി ഹമാസിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചും, ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ചും അര്‍ത്ഥതലങ്ങളെക്കുറിച്ചും അതിനകത്തു തന്നെ നടന്ന ചര്‍ച്ചകളും പ്രതിപാദിക്കുന്നു. 'ഹമാസിന്റെ സ്വാതന്ത്ര്യനയം' എന്ന അധ്യായത്തില്‍ തമീമി ഹമാസിന്റെ ആഭ്യന്തര ചര്‍ച്ചകളെ കൂടുതലായി വിശദീകരിക്കുന്നു. ഹമാസും ഇസ്രായേലും തമ്മില്‍ നടന്ന സമാധാന ഉടമ്പടികളെക്കുറിച്ചും ഇതില്‍ വിശദീകരിക്കുന്നു. മനുഷ്യബോംബുകളെക്കുറിച്ച ഇസ്‌ലാമിക കാഴ്‌ചപ്പാടും, പാശ്‌ചാത്യന്‍ കാഴ്‌ചപ്പാടും; അതു പോലെ ജിഹാദ്, കിതാല്‍, ശഹീദ് തുടങ്ങിയ ടെര്‍മിനോളജികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇവിടെ വിശദീകരിക്കുന്നു.
സത്യസന്ധമായി ഹമാസിനെ അറിയണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും തന്നെ 'ഹമാസ് - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന ഈ കൃതി ഒഴിച്ചുകൂടാനാവാത്ത വായനയാണ് (അതിലെ അടിക്കുറിപ്പുകളടക്കം). അസാം തമീമി വളരെ വലിയ ഒരു വൈജ്ഞാനിക കൃതിയാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്, മിഡില്‍ ഈസ്‌റ്റിലും ഫലസ്‌തീനിലും എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ചുള്ള പ്രാധാന്യമര്‍ഹിക്കുന്ന പുതിയ നിരീക്ഷണം. ഒലീവ് ബ്രാഞ്ച് പ്രസ്സ് ആണ് പ്രസാധനം.
'ഹമാസ് - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന ഈ കൃതിയെക്കുറിച്ച് കനേഡിയന്‍ കോളമിസ്‌റ്റായ ജിം മൈല്‍സ് ചെയ്‌ത പുസ്‌തകനിരീക്ഷണത്തിന്റെ സ്വതന്ത്രവിവര്‍ത്തനം.
ഭാഗ്യക്കുറികളിലെ മന:ശ്ശാസ്‌ത്രം
tiz already published here
http://www.thusharam.com/article.asp?artId=83 republishing in my blog only for my record.
ഉപജീവനത്തിനുള്ള സമരം എന്നത് മനുഷ്യാവാസ വ്യവസ്ഥിതിയുടെ ആരംഭം മുതല്‍ തുടര്‍ന്ന് വരുന്ന പ്രക്രിയയാണ്. ഒരു കാലത്ത് ജീവിക്കാനുള്ള വിഭവങ്ങള്‍ക്ക് വേണ്ടി നേരിട്ടുള്ള സമരമായിരുന്നു നടന്നതെങ്കില്‍, പണം വിനിമയമാര്‍ഗ്ഗത്തിനുള്ള ഉപാധിയായി ആവിര്‍ഭവിച്ചതോട് കൂടി സമരത്തിന്റെ രീതിശാസ്‌ത്രം പണത്തിനു വേണ്ടിയുള്ളതായി മാറി. മാറിവരുന്ന ആവാസവ്യവസ്ഥികള്‍ക്കനുസരിച്ച് ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ പണത്തോടുള്ള ആസക്തി മനുഷ്യന്റെ ചിന്തകളില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കാത്ത, ജീവിതമദ്ധ്യേ കടന്നുവരുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ കാണുന്നതെല്ലാം പ്രതീക്ഷയായി അനുഭവപ്പെടുന്ന, മനസ്സിന്റെ ഈ ആസക്തിയെയാണ് ലോട്ടറിവ്യവസായം ചൂഷണം ചെയ്യുന്നതും.

പിഴയ്‌ക്കുന്ന സാധ്യതകളുടെ കണക്കുകൂട്ടലുകളാണ് ലോട്ടറി പോലുള്ള ചൂതാട്ടങളില്‍ മനുഷ്യമനസ്സില്‍ നടക്കുന്നത്. ചെലവഴിക്കുന്നതിന്റെ പതിന്മടങ്ങ് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തിരികെ ലഭിക്കുമെന്ന അമിതപ്രതീക്ഷയില്‍ യാഥാര്‍ത്ഥ്യബോധം മങ്ങുമ്പോള്‍, വീണ്ടും വീണ്ടും അവിടേക്ക് തന്നെ നടന്നടുക്കുന്നു. പത്ത് ലക്ഷത്തില്‍ ഒന്ന് (ചില ലോട്ടറികളില്‍ പതിനാല് മില്യണില്‍ ഒന്ന് എന്നതാണ് തോത്) മാത്രമാണ് ലാഭത്തിന്റെ സാധ്യത എന്ന സത്യവും അമിതപ്രതീക്ഷയുടെ മാനസികാവസ്ഥയില്‍ അലിഞ്ഞില്ലാതാകുന്നു. മദ്യവും മയക്കുമരുന്നും മനുഷ്യമസ്‌തിഷ്‌കത്തില്‍ പടര്‍ത്തുന്ന അതേ ഉന്മാദം തന്നെയാണ്, ലോട്ടറി പോലുള്ള ചൂതാട്ടങ്ങളും പടര്‍ത്തുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ്, മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവര്‍ക്കുള്ളത് പോലെ, ചൂതാട്ടത്തിനടിപ്പെട്ടവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വരുന്നത്.
അലസമായ മനസ്സ് ചൂതാട്ടത്തോട് കൂടുതല്‍ അടുക്കുന്നത് പോലെ തന്നെ, ചൂതാട്ടം മനുഷ്യമനസ്സിനെ കൂടുതല്‍ അലസമാക്കുന്നതിനും കാരണമാകുന്നു. ജോലി ചെയ്യാതെ കൂടുതല്‍ പണമുണ്ടാക്കുക എന്ന ചിന്തയില്‍ അഭിരമിക്കുന്നവരാണ് ലോട്ടറിയെടുക്കുന്നവരിലധികവും. കടിഞ്ഞാണ്‍ നഷ്‌ടപ്പെട്ട തങ്ങളുടെ മനസ്സിനെ ചൂഷണം ചെയ്‌ത് യഥാര്‍ത്ഥത്തില്‍ ലാഭം കൊയ്യുന്നത് ലോട്ടറിമുതലാളിമാരാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ലോട്ടറി മുതലാളിമാരുടെ ലാഭസാധ്യത ഒന്നില്‍ പത്താണെങ്കില്‍, ലോട്ടറി എടുക്കുന്നവരുടെ ലാഭസാധ്യത പത്തു ലക്ഷത്തില്‍ ഒന്ന് മാത്രമാണ്. ഈ വസ്‌തുത മനസ്സിലാക്കുന്നതില്‍ നിന്നും ലോട്ടറികളുടെ മായാവലയത്തിലകപ്പെട്ടവരെ തടയുന്നത്, തൊട്ടടുത്ത സാധ്യതയെക്കുറിച്ച അമിത പ്രതീക്ഷ തന്നെയാണ്. വളരെ പെട്ടെന്ന് സാധ്യമാകുമെന്ന് കരുതിയ ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, അതിനു വേണ്ടി ആവര്‍ത്തിച്ച് പരിശ്രമിക്കുന്ന ഈയൊരു മാനസികാവസ്ഥയില്‍, താന്‍ നടത്തുന്ന ഇടപാടിനെക്കുറിച്ച് ഒരു കൂട്ടിക്കിഴിക്കലിനു ഇവര്‍ സന്നദ്ധരാകാറില്ല. ഒരാള്‍ പതിനായിരം തവണ ലോട്ടറി എടുത്താലും അതില്‍ നിന്നും പുതുതായി ഒരു അറിവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല ബൗദ്ധികവളര്‍ച്ച മന്ദീഭവിക്കുന്നതിനു കൂടി അത് കാരണമാകുമെന്ന സത്യം മനസ്സിലാക്കിയതു കൊണ്ടാകാം കമ്യൂണിസ്‌റ്റ് താത്വികാചാര്യന്‍ ലെനിന്‍, ലോട്ടറികള്‍ ചൂതാട്ടമാണെന്നും അത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുവാണെന്നും പ്രഖ്യാപിച്ചത്.
പണത്തോടുള്ള ആസക്തിയാണ് ഒരു കൂട്ടരെ ചൂതാട്ടത്തിലേക്ക് നയിക്കുന്നതെങ്കില്‍, മറ്റൊരു കൂട്ടരെ ഇവിടേക്ക് വലിച്ചിഴയ്‌ക്കുന്നത് ലാഭനഷ്‌ടങ്ങളുടെ വ്യതിചലനങ്ങള്‍ മനസ്സിലുളവാക്കുന്ന ലഹരിയാണ്. മയക്കുമരുന്ന് നല്‍കുന്ന വേദനയെ ആസ്വദിക്കുന്ന ഭ്രാന്തമായ മസ്‌തിഷ്‌കവിഭ്രാന്തി പോലെ തന്നെ, നഷ്‌ടപ്പെടലുകളുടെ പിരിമുറുക്കം ആവേശമായി ആസ്വദിക്കുന്ന, നഷ്‌ടപ്പെട്ടതിനെ പിന്തുടര്‍ന്ന് കൈവശപ്പെടുത്താനുള്ള ഭ്രാന്തമായ ഒരു മാനസികസ്ഥിതിയാണ് ഇവരുടേത്. എല്ലായ്‌പ്പോഴും ലക്ഷ്യത്തിനരികിലെത്തുകയും, പക്ഷെ അത് നഷ്‌ടപ്പെടുകയും ചെയ്യുമ്പോള്‍, ഒരിക്കലും കൈവരിക്കാനാകാത്ത ആ ലക്ഷ്യത്തിനു വേണ്ടി പൂര്‍വ്വാധികം ആവേശത്തോട് കൂടി പരിശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന ലഹരി. ഈ ലഹരിയില്‍ അഭിരമിക്കുമ്പോള്‍, ഇക്കൂട്ടര്‍ ഒരിക്കലും തങ്ങളുടെ സാമ്പത്തികസ്ഥിതിയെ കുറിച്ചോ ചുറ്റുപാടുകളെക്കുറിച്ചോ ചിന്തിക്കാറില്ല.
നഷ്‌ടങ്ങളെക്കുറിച്ച് പുനര്‍വിചാരണ നടത്താത്ത, വീണ്ടും വീണ്ടും ലാഭസാധ്യതകളുടെ വ്യര്‍ത്ഥപ്രതീക്ഷകളുമായി പണം ചെലവാക്കുന്ന, ചൂതാട്ടത്തിന്റെ പിടിയിലായ ഇത്തരക്കാരില്‍ വിഷാദരോഗം പടരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ലഹരിക്കടിമപ്പെട്ടവര്‍ ഒരു ദിവസം ലഹരി കിട്ടാതാകുമ്പോള്‍ അനുഭവിക്കുന്ന ഭ്രാന്തമായ മാനസികപിരിമുറുക്കം തന്നെയാണ് ലോട്ടറിക്കടിമപ്പെട്ടവരും അനുഭവിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ അതിനേക്കാളേറെ. നഷ്‌ടപ്പെട്ട പണത്തെക്കുറിച്ചുള്ള മാനസികവിഷമവും പുതിയ ലാഭസാധ്യതകളെക്കുറിച്ച സ്വപ്‌നങ്ങളും മാത്രമായി മാനസികമായ ഏകാന്തതയില്‍ കഴിഞ്ഞുകൂടുന്ന ഇത്തരക്കാര്‍ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വരികയും, കുടുംബ ബന്ധങ്ങളിലും സൗഹൃദബന്ധങ്ങളിലും ഉലച്ചില്‍ തട്ടുകയും ചെയ്യുന്നു. ക്രമേണ ജീവിതത്തോട് വിരക്തി തോന്നുകയും, ഏതോ ചില ഘട്ടത്തില്‍ മാനസികവ്യതിചലനത്തിനു കാരണമാകുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഇത് ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു. അമേരിക്കയില്‍ മാത്രം എട്ട് മില്യണിലധികം ആളുകള്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന പഠന റിപ്പോര്‍ട്ട്, പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരക്കാരില്‍ വലിയൊരു വിഭാഗം ക്രമേണ മദ്യത്തിലേക്കും, മയക്കുമരുന്നിലേക്കും നീങ്ങുന്നു എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
മദ്യത്തിനും മയക്കുമരുന്നിനുമടിപ്പെട്ടവര്‍ ബാഹ്യലക്ഷണങ്ങള്‍ കാണിക്കുമെങ്കില്‍, ലോട്ടറികളുടെ മായാവലയത്തിലകപ്പെട്ടവരുടേത് അദൃശ്യമായ അടിമത്തമാണ്. ഇവര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറില്ല. കാരണം, ഏത് ഘട്ടത്തിലും തനിക്ക് സ്വയം ഇതില്‍ നിന്നും പിന്മാറാന്‍ സാധിക്കുമെന്ന് ഇവര്‍ ധരിക്കുന്നു. ലഹരിക്കടിപ്പെട്ടവര്‍ സൂക്ഷിക്കുന്നതും ഇതേ മിഥ്യാധാരണയാണ്. താന്‍ ലോട്ടറിക്കടിപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യത്തെ ഇവര്‍ ഒരിക്കലും അംഗീകരിക്കുകയുമില്ല. അത് കൊണ്ട് തന്നെ, ഇക്കൂട്ടരുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ഇവരുടെ ജീവിതത്തിലേക്ക് നേരിട്ട് ഇടപെടല്‍ നടത്തുന്നതാണ് ഉചിതം. ലോട്ടറി വ്യവസായത്തിനു പിന്നിലെ ചതിക്കുഴികളെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ് ഇക്കൂട്ടര്‍ വീണ്ടും വീണ്ടും ലോട്ടറിയെടുക്കുന്നതിനു മുതിരാന്‍ കാരണമാകുന്നത്. നഷ്‌ടപ്പെട്ടതിനെ കുറിച്ച് ചിന്തിക്കാതെ, തനിക്ക് ലഭിക്കാന്‍ പോകുന്ന ലാഭത്തെക്കുറിച്ച് മാത്രം സ്വപ്‌നം കാണുന്ന ഇക്കൂട്ടര്‍ പക്ഷെ, ലാഭത്തിന്റെ സാധ്യത എത്രയാണെന്ന് തിരിച്ചറിയാതെ പോകുന്നു. ദശലക്ഷത്തില്‍ ഒരാളുടെ വിജയം കൊട്ടിഘോഷിക്കുകയും, ബാക്കി വരുന്ന 99.99 ശതമാനം ആളുകളുടെ പരാജയത്തെ മൂടിവെക്കുകയും ചെയ്യുന്ന വഞ്ചനയുടെ പരസ്യതന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍, ലോട്ടറിയെടുക്കുന്ന സാധാരണ ജനം വീണ്ടും വിഡ്ഢികളാക്കപ്പെടുന്നു.
അതിരടയാളങ്ങള്‍
ഏതൊരു വസ്‌തുവിന്റെയും പ്രക്രിയയുടേയും കാലാനുസൃതമായ മാറ്റമെന്നത് സര്‍വ്വസാധാരണമാണ്. ചരിത്രത്തിലങ്ങോളമിങ്ങോളം ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ സംസ്‌കൃതികളും, പഴയ ഏതോ ചില സംസ്‌കൃതികളുടെ പുനരാവിഷ്‌കരണമാണെന്നു കാണാന്‍ സാധിക്കും. ഇത്തരം പുനരാവിഷ്‌കരണങ്ങള്‍ക്കും സംസ്‌കാരങ്ങളുടെ രൂപാന്തരങ്ങള്‍ക്കും പലപ്പോഴും അടിസ്ഥാനമായി വര്‍ത്തിക്കാറുള്ളത് ഭൗതികതയിലധിഷ്‌തിതമായ മനുഷ്യചിന്തകളാണ്. അതിരുകളിഷ്‌ടപ്പെടാത്ത സ്വാതന്ത്ര്യവാദവും അന്ധമായ ഭൗതികപ്രമത്തതയും പലപ്പോഴും ഇത്തരം രൂപാന്തരങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രധാന ഘടങ്ങളാണ്. ചരിത്രത്തില്‍ ഇത്തരം പുനരാവിഷ്‌കരങ്ങളുടെ പല ഘട്ടങ്ങളിലും ധാര്‍മികതയും സദാചാരവും വായനാവിധേയമാക്കാറില്ല. പുനരാവിഷ്‌കരണങ്ങള്‍ പലതും അനാത്‌മവാദത്തിലധിഷ്‌ഠിതമാകുമ്പോള്‍, അവിടെ സദാചാരവും ധാര്‍മികവും സംബന്ധിച്ച വാദങ്ങള്‍ക്ക് സൈദ്ധാന്തികമായ ശാക്തീകരണം ലഭിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മനുഷ്യജീവിതത്തിലെ അരാജകത്വം, അധര്‍മ്മം, മൂല്യച്ച്യുതി എന്നിത്യാദി ആധികള്‍ക്ക് വില കല്‍പ്പിക്കപ്പെടാതെ പോകുന്നു.
മാനുഷികമൂല്യങ്ങളുടെയും സാമൂഹിക ജീവിതവ്യവസ്ഥിതിയുടേയും അടിക്കല്ലിളകാന്‍ മാത്രം ശക്തമായ ഇത്തരം മെറ്റീരിയലിസ്റ്റിക് ചിന്താധാരകള്‍ കാലത്തിന്റെ ഏതെല്ലാം ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ടൊ, അപ്പോഴെല്ലാം സദാചാരത്തിന്റെയും ധാര്‍മികതയുടെയും ഭൂമികയില്‍ പാദങ്ങളുറപ്പിച്ച ചെറുസംഘങ്ങളുടെ വിമതസ്വരം ഉയര്‍ന്നുവന്നിട്ടുണ്ട്. സമകാലത്തിലെ ഇത്തരം സ്വരങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതായിരുന്നു എസ്.ഐ.ഒ-വിന്റേത്. വിദാര്‍ത്ഥികളുടെ കേവലം ഭൗതിക പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളേക്കുപരി, വിദ്യാര്‍ത്ഥിത്വത്തെക്കുറിച്ചും വിദ്യാര്‍ത്ഥിയുടെ സ്വത്വത്തെക്കുറിച്ചുമുള്ള ഗൗരവപ്പെട്ട വിചാരങ്ങളാണ് എസ്.ഐ.ഒ-വിന്റെ ആരംഭഘട്ടം മുതല്‍ കണ്ടിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയെന്നോണാണ്, 'സദാചാരത്തിനു വേണ്ടി ഒരു പെരുവിരല്‍' എന്ന കാമ്പയിനോടനുബന്ധിച്ച് 'അതിരടയാളങ്ങള്‍' എന്ന തലക്കെട്ടില്‍ ലേഖനസമാഹാരം പ്രസിദ്ധീകരിച്ചത്. പുസ്‌തകത്തിന്റെ മുഖമൊഴിയില്‍ സൂചിപ്പിച്ചത് പോലെ സദാചാരം, കുടുംബം, ലൈംഗികത, പ്രണയം തുടങ്ങിയവയെ വൈയക്തിക അനുഭവങ്ങള്‍ക്കപ്പുറത്ത് സൈദ്ധാന്തികവും സാമൂഹികവുമായ ചില ചോദ്യങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മനുഷ്യനെയും സമൂഹത്തേയും കുറിച്ച് ഗൗരവത്തില്‍ അലോചിക്കുന്നവര്‍ ഇടപെടേണ്ട സാഹചര്യം അനിവാര്യമായിട്ടുണ്ടെന്നുമുള്ള ചിന്തയില്‍ നിന്നാണ് ഈ പുസ്‌തകം പിറവി കൊള്ളുന്നത്. നവലിബറല്‍ സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ വളരുന്ന ഉദാരലൈംഗികത പോലുള്ള ഉത്തരാധുനിക ചിന്തകളുടെ ഉള്ളടക്കശൂന്യതയെ സദാചാരത്തിന്റെയും ധാര്‍മികതയുടെയും അടിയാധാരങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് നിശിതമായി വിചാരണ ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് 'അതിരടയാളങ്ങള്‍'.
'മാധ്യമം' പിരിയോഡിക്കല്‍സ് എഡിറ്റര്‍ വി.എ.കബീറിന്റെ 'എവിടെയാണ് സദാചാരത്തിന്റെ ആ വേര്‍തിരിവുകള്‍' എന്ന ലേഖനത്തോട് കൂടിയാണ് പുസ്‌തകം ആരംഭിക്കുന്നത്. അന്തമില്ലാത്ത വ്യക്തിസ്വാതന്ത്ര്യവാദവും മനുഷ്യകേന്ദ്രീകൃതമായ സംസ്‌കാരവും മനുഷ്യപ്രകൃതത്തെ അവന്റെ ജന്തുത്വത്തിലേക്കും ലിംഗത്തിലേക്കും ചുരുക്കിക്കെട്ടുന്നതിലേക്ക് നയിച്ചു എന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു. ദൈവാഭിവിന്യാസമുള്ള സംസ്‌കാരത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ കര്‍ക്കശമായ ഉത്തരവാദബോധത്തില്‍ ക്ലിപ്‌തമാക്കുന്ന മൂല്യമണ്ഡലവും, നാഗരികതയുടെ അടിസ്ഥാനശിലയായ കുടുംബയൂണിറ്റുകളുടെ ഭദ്രതയും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകന്‍ എന്‍.മുഹമ്മദലിയുടെ 'ഇസ്‌ലാമിക സ്ത്രീവാദത്തിന്റെ സാമ്രാജ്യത്ത ചരടുകള്‍' എന്ന ലേഖനം ഇസ്‌ലാമിക് ഫെമിനിസത്തിന്റെ രാഷ്ട്രീയവും അതിനു പിന്നിലെ സാമ്രാജ്യത്ത ചരടുവലികളേയും വ്യക്തമായ സൂചികകള്‍ നിരത്തി വസ്‌തുനിഷ്‌ഠമായി പുനര്‍വായന നടത്തുന്നു. സ്ത്രീപുരുഷ പാരസ്‌പര്യം എന്ന യാഥാര്‍ത്ഥ്യത്തിനു മേല്‍ സ്ത്രീ-പുരുഷ സമത്വവാദത്തിലൂടെ വ്യക്തിപരമാധികാരവും, വ്യക്തിപരമാധികാരങ്ങളിലൂടെ അധികാരവികേന്ദ്രീകരണവും, അധികാരവികേന്ദ്രീകരണങ്ങളിലൂടെ സാമൂഹികതകര്‍ച്ചയും എന്ന സാമ്രാജ്യത്തശക്തികളുടെ ഗൂഢലക്ഷ്യങ്ങളുടെ സാക്ഷാത്‌കാരത്തിനു വേണ്ടി ഇസ്‌ലാമിക ഫെമിനിസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഈ ലേഖനം വിശദമാക്കുന്നു.
ടി.മുഹമ്മദ് എഴുതിയ സമൂഹവും സദാചാരവും എന്ന ലേഖനത്തില്‍ കുടുംബ ഭദ്രതയെ കുറിച്ച് വിശദീകരിക്കുന്നു. ലൈംഗികത ദാമ്പത്യബാഹ്യമാകുകയും, സമൂഹം ലൈഗികാതുരമാകുകയും ചെയ്യുന്നതിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളും കുടുംബത്തിന്റെ തകര്‍ച്ചയിലൂടെ നവമുതലാളിത്തം തേടുന്ന ലക്ഷ്യങ്ങളും തുടങ്ങി; സ്‌ത്രീയും പുരുഷനും ചേരുന്ന കുടുംബം എന്ന പ്രക്രിയയേയും വസ്‌തുനിഷ്‌ഠമായി വിശദീകരിക്കുന്നു. നവലൈഗികവാദത്തിന്റേയും, സ്‌ത്രീപക്ഷവാദത്തിന്റേയും, വേശ്യാലയങ്ങളെ ജനകീയവത്‌കരിക്കാനുള്ള ശ്രമങ്ങളുടെയും പിന്നിലെ ദൗര്‍ബല്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെയുള്ള ഒരു തുറന്നെഴുത്താണീ ലേഖനം.
പുസ്‌തകത്തിന്റെ എഡിറ്റര്‍ കൂടിയായ ജമീല്‍ അഹ്‌മദിന്റെ 'സ്‌ത്രീവാദം, പെണ്ണെഴുത്ത് - മറുവായനക്കുള്ള ചില നിരീക്ഷണങ്ങള്‍' എന്ന ലേഖനം ഫെമിനിസ്‌റ്റ് പ്രസ്ഥാങ്ങളേയും പെണ്ണെഴുത്ത് വാദങ്ങളേയും അവയുടെ തന്നെ ഭൂമികയില്‍ നിന്ന് കൊണ്ടുള്ള നിരൂപണമാണ്. ജമീല്‍ അഹ്‌മദിന്റെ തന്നെ 'പ്രണയം ലൈംഗികമായ ഒരു ഏര്‍പ്പാടാണ്' എന്ന ലേഖനത്തില്‍ പ്രണയം, രതി, അശ്ലീലത, തുടങ്ങിയ വാക്കുകളുടെ ഭാഷാര്‍ത്ഥങ്ങളേയും സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടതും പ്രാവര്‍ത്തികമാക്കപ്പെടതുമായ അര്‍ത്ഥതലങ്ങളേയും വിശകലനം ചെയ്യുന്നു. ഈ വാക്കുകളുടെ സത്തയെ മുതലാളിത്തം ഏതെല്ലാം രീതിയില്‍ ചൂഷണം ചെയ്യുന്നു എന്നും ഈ ലേഖനം വിശകലനം ചെയ്യുന്നു.
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അനീസുദ്ദീന്‍ അഹ്‌മദിന്റെ 'ലൈഗികച്യുതിയുടെ സാംസ്‌കാരികചരിത്രം' ആണ് മറ്റൊരു ലേഖനം. നവലൈംഗികവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന സ്വതന്ത്രലൈംഗികതയിലേക്കും ലൈഗികജനാധിപത്യത്തിലേക്കും നീളുന്ന നേര്‍രേഖയിലൂടെയുള്ള പഠനയാത്രയാണ് പ്രസ്‌തുത ലേഖനം.
മറ്റൊരു ലേഖനമായ 'ഫ്രോയിഡിന്റെ പ്രേതങ്ങള്‍', എന്‍.എം.ഹുസൈന്‍ രചിച്ചതാണ്. ലേഖനത്തിന്റെ തലക്കെട്ടു പോലെ തന്നെ ശവക്കുഴിയില്‍ നിന്ന് പുറത്തെടുക്കപ്പെട്ട ഫ്രോയിഡന്‍ സിദ്ധാന്തങ്ങളേയും, അതിന്റെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചാലോചിക്കാന്‍ മെനക്കെടാതെ സിദ്ധാന്തങ്ങള്‍ മെനയുന്ന കേരളത്തിലെ 'ബുദ്ധിജീവികളുടേയും' സാഹിത്യകാരന്മാരുടേയും വിഡ്ഢിത്തങ്ങളെ തുറന്നുകാട്ടുന്നതാണ് ലേഖനം.
ലാവണ്യാനുഭൂതികളെ പ്രകാശിപ്പിക്കലും സൗന്ദര്യം വെളിപ്പെടുത്തലും മാത്രമാണ് കല എന്ന മതം ചോദ്യം ചെയ്യപ്പെടുകയാണ് എം.നൗഷാദ് എഴുതിയ 'കലയും സദാചാരവും' എന്ന ലേഖനത്തില്‍. സൗന്ദര്യാത്മക കലയേക്കാളുപരി കല പ്രകാശിപ്പിക്കേണ്ട ഒരു സത്യവും സ്‌നേഹവും സദാചാരവും ഉണ്ടെന്ന് ഈ ലേഖനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പുസ്‌തകം അവസാനിക്കുന്നത് തഫ്‌സല്‍ ഇജാസിന്റെ 'ധാര്‍മികപ്രശ്‌നങ്ങളുടെ പരിഹാരം എവിടെ' എന്ന ലേഖനത്തോടു കൂടിയാണ്. തലക്കെട്ടു സൂചിപ്പിക്കുന്നത് പോലെ, ലേഖനത്തില്‍ ധാര്‍മികത നിര്‍വചിക്കപ്പെടുകയും ധാര്‍മികപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
ഉദാരലൈംഗികതയേയും, പുതുകാല സ്‌ത്രീവാദങ്ങളേയും ധാര്‍മികതയുടേയും സദാചാരത്തിന്റെയും പക്ഷത്തു നിന്നു കൊണ്ട് സൈദ്ധന്തികമായും വസ്‌തുനിഷ്‌ഠമായും വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ പുസ്‌തകമാണ് 'അതിരടയാളങ്ങള്‍' എന്നു പറയുന്നത് അതിശയോക്തി ആകുമെന്ന് തോന്നുന്നില്ല. എസ്.ഐ.ഒ കേരള സോണ്‍ പ്രസിദ്ധീകരിച്ച്, ഐ.പി.എച്ച് വിതരണം ചെയ്യുന്ന 'അതിരടയാളങ്ങള്‍', സദാചാരത്തിന്റേയും ധാര്‍മികതയുടെയും നേര്‍പക്ഷത്തും എതിര്‍പക്ഷത്തും നിലകൊള്ളുന്നവര്‍ക്ക് ഒരു പോലെ താരതമ്യപഠനത്തിനുപകരിക്കുന്ന പുസ്‌തകമാണ് എന്നത് സംശയരഹിതമാണ്.
അഫ്‌സലിനെ കുറിച്ച് ഇനിയും ചിലത്
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമായ ഇന്ത്യന്‍ പാര്‍ലമന്റ് അക്രമണകേസിലെ 'സൂത്രധാരന്‍' മുഹമ്മദ് അഫ്‌സലിനു വേണ്ടിയുള്ള ദയാഹരജിയില്‍, രാഷ്‌ട്രപതിയുടെ തീരുമാനവും കാത്തിരിക്കുകയാണ് ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും. മുഴുവന്‍ കോടതികളും വധശിക്ഷക്ക് വിധിച്ച ഈ 'ഭീകരനു' വേണ്ടിയുള്ള ദയാഹരജിയില്‍ രാഷ്‌ട്രപതിക്കും ഗവണ്‍മെന്റിനും ഒരു തീരുമാനമെടുക്കാന്‍ എന്തേ ഇത്ര കാലതാമസം? ഇനി അഥവാ രാഷ്‌ട്രപതിയെങ്ങാനും ആ ദയാഹരജി സ്വീകരിച്ചാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും കോളമിസ്‌റ്റുകള്‍ക്കും, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിയുടെ കാരുണ്യത്തിന്റെ മാഹാത്മത്യത്തെക്കുറിച്ചെഴുതാന്‍ പുതിയൊരു വിഷയം കൂടി ലഭിച്ചു.
പാര്‍ലമന്റ് അക്രമണത്തെ കുറിച്ച് ഇനിയൊരു മുഖവുര ആവര്‍ത്തന വിരസതക്ക് കാരണമാകും. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ച സംഭവം. മറ്റൊരു ഇന്ത്യ-പാക്ക് യുദ്ധ-സാധ്യതയുടെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവം.. അത് കൊണ്ട് തന്നെ, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കണമെന്നതും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നതും ഏതൊരു ഇന്ത്യന്‍ പൌരനും ആഗ്രഹിക്കുന്നതാണ്. അന്വേഷണ സംഘം പ്രതിയെ കണ്ടെത്തി. പ്രതിക്കു നല്‍കിയ വധശിക്ഷ, ഹൈകോടതി, സുപ്രീം കോടതി എന്നീ മുതിര്‍ന്ന നീതിപീഠങ്ങളും ശരിവെച്ചു. സമാനതകളില്ലാത്ത ഇത്തരമൊരു അക്രമണകേസിലെ പ്രതിയെ കയ്യില്‍ കിട്ടുമ്പോള്‍ മുഖം നോക്കാതെ കല്ലെറിയുക എന്നത് ഏതൊരു രാജ്യസ്‌നേഹിയുടേയും വികാരത്തിന്റെ ഭാഗമാണ്. ബ്ലോഗുകളിലും കണ്ടു ഇങ്ങനെ കുറെ വികാരാധീനമായ പോസ്‌റ്റുകള്‍. ആ വികാരത്തള്ളിച്ചയില്‍ പല സത്യങ്ങളും, ചര്‍ച്ച ചെയ്യപ്പെടേണ്ട യാഥാര്‍ഥ്യങ്ങളും ചവിട്ടിയരക്കപ്പെടുന്നു എന്നത് സ്വാഭാവികം. അത് കൊണ്ട് തന്നെ നമ്മുടെ ചര്‍ച്ചകള്‍, പ്രതിക്കു വധശിക്ഷ വിധിക്കണോ, ജീവപര്യന്തം വിധിക്കണോ എന്നിവിടങ്ങളില്‍ ഒതുങ്ങി. അഫ്‌സലിനോട് യാതൊരു കരുണയും കാണിക്കരുതെന്ന് മറ്റു ചില രാജ്യസ്‌നേഹികള്‍. മേധാ പട്‌കറും, അരുന്ധതീ റോയിയും, നിര്‍മലാ ദേശ് പാണ്‍ഠെയും, ജമാ-അത്തെ ഇസ്‌ലാമിയും മറ്റും അഫ്‌സലിന്റെ വധശിക്ഷക്കെതിരെ ഒത്തു ചേരുകയും, ഈ കേസിന്റെ അന്വേഷണത്തെയും കോടതി വിധിയേയും ശക്തമായി സംശയിക്കുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ക്കു മേല്‍ കണ്ണടച്ചു രാജ്യദ്രോഹീ സ്‌റ്റാമ്പ് പതിക്കുകയല്ല വേണ്ടത്. കുറഞ്ഞ പക്ഷം അവര്‍ എന്തിനിത്ര മാത്രം പ്രക്ഷോഭങ്ങള്‍ നടത്തുന്നു എന്നെങ്കിലും അറിയാന്‍ ശ്രമിക്കേണ്ടതുണ്ട്.
ഇവിടെ ആവര്‍ത്തിക്കേണ്ടതില്ലാത്ത ഒരു കാര്യം, കോടതി വിധിയിലെ വാക്കുകള്‍. അഫ്‌സലിനെതിരില്‍ നേരിട്ടുള്ള യാതൊരു തെളിവുമില്ലെന്നും ഈ വിധി സാഹചര്യ തെളിവുകളുടെ അടിസ്‌ഥനത്തിലാണെന്നും നാമെല്ലാം കോടതി വിധിയുടെ പകര്‍പ്പില്‍ വായിച്ചതാണ്. കോടതിയില്‍ ഹാജരാക്കപ്പെട്ട 80 സാക്ഷികളില്‍ ഒരാള്‍ പോലും അഫ്‌സലിനു ഏതെങ്കിലും ടെററിസ്‌റ്റ് ഗ്രൂപുകളുമായി ബന്ധമുള്ളതായി അറിവുണ്ടെന്ന് പറഞ്ഞിട്ടില്ല. അത് കോടതിയും വിധിന്യായത്തില്‍ വ്യക്തമാക്കി. ജൈഷെ മുഹമ്മദ് മിലിട്ടന്റ്, മുഹമ്മദിനെ കാഷ്‌മീരില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത് താനാണെന്ന് അഫ്‌സല്‍ കോടതിയില്‍ വെച്ചു തന്നെ സമ്മതിച്ചിരുന്നു. പക്ഷെ, മുഹമ്മദുമായി അഫ്‌സലിന്റെ ബന്ധം തുടങ്ങിയതെപ്പോള്‍, അഫ്‌സല്‍ മുഹമ്മദിനെ പരിചയപ്പെടുന്നതെവിടെ എന്നിത്യാതി കാര്യങ്ങളൊന്നും ആരും അന്വേഷിക്കാന്‍ തരപ്പെട്ടില്ല. എസ്.ടി.എഫ്-ലെ ഒരു ഓഫീസറാണ് തനിക്ക് മുഹമ്മദിനെ പരിചയപ്പെടുത്തിയതെന്നും തന്നോട് മുഹമ്മദിനെ ഡല്‍ഹിയിലേക്ക് കൊണ്ട് പോകാനും, ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്‌ത് കൊടുക്കാനും ആവശ്യപ്പെട്ടതെന്നുമുള്ള അഫ്‌സലിന്റെ വാദങ്ങള്‍ ഒരു കുറ്റവാളിയുടെ ഒഴിഞ്ഞുമാറല്‍ എന്ന അര്‍ത്ഥത്തില്‍ നമുക്ക് തള്ളിക്കളയാം. അഫ്‌സല്‍ ഒന്നു കൂടി പറഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ വ്യക്തമായി പരിശോധിച്ചിരുന്നെങ്കില്‍ എസ്.ടി.എഫ്-ഇല്‍ നിന്നുള്ള നമ്പറുകള്‍ കാണാമായിരുന്നു. ആ നമ്പറുകളില്‍ നിന്നും വന്ന കോളുകളുടെ സമയവും മറ്റും പരിശോധിച്ചാല്‍ തന്നെ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരാവുന്നതേയുള്ളൂ.
എസ്.ടി.എഫ്-ന്റെ നിരീക്ഷണത്തിലുള്ള ഒരു സറണ്ടേര്‍ഡ് മിലിട്ടന്റായ അഫ്‌സല്‍, കുറെ 'പാക് ഭീകരരുമായി' ചേര്‍ന്ന് ഇത്തരമൊരു വലിയ ആക്രമണം പ്ലാന്‍ ചെയ്‌തിട്ടും, ഒരു ആര്‍മിയും അതിനെ കുറിച്ച് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതിനെ എസ്.ടി.എഫ്-ന്റെ ഭാഗത്ത് നിന്നുള്ള വീഴ്‌ചയായി ആണോ കാണേണ്ടത്? ജെ.കെ.എല്‍.എഫ്-ന്റെ സറണ്ടേര്‍ഡ് മിലിട്ടന്റായ താന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും, പക്ഷെ എസ്.ടി.എഫ്, ബി.എസ്.എഫ് തുടങ്ങീ സേനകളിലെ ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരമായി പീഡനങ്ങളനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും, അവര്‍ പിടിച്ചു കൊണ്ടു പോയ 6000-ലധികം യുവാക്കളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ലെന്നുമുള്ള അഫ്‌സലിന്റെ വെളിപ്പെടുത്തലുകള്‍ നമുക്ക് ചിരിച്ചു കൊണ്ട് തള്ളാം. കാരണം, അഫ്‌സല്‍ പാക്ക് ഭീകരനാണ്, അഫ്‌സല്‍ രാജ്യദ്രോഹിയാണ്. അവന്റെ വാക്കുകള്‍ വിശ്വസിക്കരുത്. പക്ഷെ, 'അപ്രത്യക്ഷരായ' തങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി കാഷ്‌മീരില്‍ ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത് നാം ദിനങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ വായിച്ചതും നമുക്ക് ചിരിച്ചു കൊണ്ട് തള്ളാന്‍ സാധിക്കുമോ? ഇന്ത്യന്‍ സേന കാശ്‌മീരികള്‍ക്ക് അധിനിവേശ സേനയായി മാറുന്നു എന്നാരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ രാജ്യസ്നേഹത്തിന്റെ ബൂട്ടിട്ടു ചവിട്ടിയിട്ടു കാര്യമില്ല. പാര്‍ലമന്റ് ആക്രമണത്തില്‍ മരിച്ച ഒരു ഭീകരന്റെ മൃതദേഹവും താന്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അവര്‍ തന്നെ കൊണ്ട് ചില പേരുകള്‍ നിര്‍ബന്ധപൂര്‍വം പറയിക്കുകയായിരുന്നെന്നും അഫ്‌സല്‍ ആരോപിച്ചതും, മുകളില്‍ പ്രതിപാദിച്ച കാര്യങ്ങളും ചേര്‍ത്തു വായിച്ചാല്‍..?? നേരത്തെ ഹൈകോടതി തന്നെ ഒബ്‌സേര്‍വ് ചെയ്‌തതായിരുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖകള്‍ കൃത്രിമമായി നിര്‍മിച്ചിട്ടുണ്ടെന്ന്. സുപ്രീം കോടതിയും അഫ്‌സലിന്റെ കൊണ്‍ഫഷണല്‍ സ്‌റ്റേറ്റ്‌മെന്റിനെ സംശയിച്ചു. ആ സ്റ്റേറ്റ്‌മന്റ് ബലം പ്രയോഗിച്ച് ചെയ്യിച്ചതാണെന്നതിനു വ്യക്തമായ സൂചനകളുണ്ടായിരുന്നു. എന്നിട്ടും, സുപ്രീം കോടതി അഫ്‌സലിന്റെ വധ ശിക്ഷ ശരിവെച്ചു. സമൂഹ മനസ്സാക്ഷിയുടെ തൃപ്‌തിക്കു വേണ്ടി... മീഡിയകള്‍ സമൂഹത്തില്‍ രൂപപ്പെടുത്തിയ മനസ്സാക്ഷിയുടെ തൃപ്‌തിക്ക്...
സുപ്രീം കോടതി തന്നെ ഉന്നയിച്ച ഒരു ആരോപണമുണ്ടായിരുന്നു. അറസ്‌റ്റ് ചെയ്‌ത്, പ്രതിയുടെ മൊഴിയെടുക്കാന്‍ നിയമപ്രകാരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാത്തതിനു വ്യക്തമായ യാതൊരു കാരണവും കാണിച്ചില്ല എന്നത് മറ്റൊരു വശം. പോട്ടോ അനുസരിച്ചുള്ള കേസുകള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണെങ്കില്‍, സുപ്രീം കോടതിയുടെ വിധിയില്‍ ഇങ്ങനെ ഒരു വാക്യം വരേണ്ടതില്ലായിരുന്നു.
എന്ത് കൊണ്ട് അഫ്‌സലിനു വ്യക്തമായ നിയമസഹായം ലഭിച്ചില്ല എന്നത് വെറും പൊള്ളവാദമെന്ന് പറയുന്നവരുണ്ട്. പക്ഷെ, ഇവിടെ കാണേണ്ട ചില സത്യങ്ങളുണ്ട്. ട്രയല്‍ കോര്‍ട്ടില്‍ അഫ്‌സലിനു വേണ്ടി നിയോഗിക്കപ്പെട്ട അമേകസ് ക്യൂരെ ആയിരുന്നു സീമ ഗുലാതി. പക്ഷെ, രണ്ട് മാസങ്ങള്‍ കൊണ്ട് സീമ അതില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന്, സീമയുടെ ജൂനിയര്‍, നീരജ് അമേകസായി ചാര്‍ജേറ്റുത്തു. അഫ്‌സല്‍ അതില്‍ അതൃപ്‌തി രേഖപ്പെടുത്തുകയും വേറെ നാലു അഡ്വകേറ്റുകളെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പക്ഷെ, നാലു പേരും ചാര്‍ജെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നീരജ് തന്നെ അമേകസ് ആയി തുടരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സാക്ഷികളെ ക്രോസ്-ചെക്ക് ചെയ്‌തില്ല എന്ന് മാത്രമല്ല, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരിക്കല്‍ പോലും അഫ്‌സലിനെ അദ്ദേഹം കാണാന്‍ ശ്രമിച്ചതുമില്ല. പിന്നീടീയടുത്ത്, പ്രശസ്‌ത അഭിഭാഷകന്‍ രാം ജത്‌മലാനി അഫ്‌സലിനു വേണ്ടി വാദിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍, അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ക്കാനും ഉണ്ടായിരുന്നു ഒരു കൂട്ടം 'രാജ്യസ്നേഹികള്‍'. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, 'സമൂഹത്തിന്റെ വിദ്വേഷം ഏറ്റു വാങ്ങിയ പ്രതികള്‍ക്ക് വേണ്ടി (സമൂഹത്തില്‍ ഇഞ്ചക്‍ട് ചെയ്‌ത വിദ്വേഷം എന്നും വായിക്കാവുന്നതാണ്) വാദിക്കാന്‍ ആരും മടി കാണിക്കും. അവര്‍ക്കു സംരക്ഷണം നല്‍കേണ്ടത് ഗവണ്‍മെന്റാണ്'.' വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം ഗുണ്ടകളുണ്ടെങ്കില്‍ ആരുടേയും നാവടപ്പിക്കാം എന്നര്‍ത്ഥം.
അഫ്‌സലിനെതിരെ പറഞ്ഞ വലിയൊരു തെളിവായിരുന്നു, കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും കണ്ടെടുത്ത അഫ്‌സലിന്റെ മൊബൈല്‍ നമ്പര്‍. സംഭവ സ്ഥലത്ത് ആദ്യമെത്തിയ പോലീസിലെ അംഗമായിരുന്ന അശ്വിനി കുമാറിന്റെ ഓര്‍മയില്‍ അങ്ങനെയൊരു നമ്പര്‍ സെഷറില്‍ എഴുതിയതായി ഇല്ലെന്നാണ്. കൊല്ലപ്പെട്ട അക്രമികളില്‍ നിന്നും കണ്ടെടുത്ത, ഫോണ്‍ നമ്പറുകള്‍ എഴുതിയ സ്ലിപ്പും, ഐ-കാര്‍ഡും സംഭവസ്ഥലത്ത് വെച്ച് സീല്‍ ചെയ്‌തില്ല്ല എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇവിടെ രസകരമായ മറ്റൊരു സംഭവമുണ്ട്. പോലീസ്, കാള്‍ റെകോര്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച് എയര്‍ടെല്‍ 17/12/2001-നു എഴുതിയ മറുപടിയില്‍, പോട്ടോയുടെ റഫറന്‍സ് വെച്ചിരുന്നു. പക്ഷെ, ഈ കേസില്‍ പോട്ടോ ചാര്‍ജ്ജ് ചെയ്‌തത് 19/12/2006-നു മാത്രമാണ്. കേസില്‍ പോട്ടോ ചാര്‍ജ്ജ് ചെയ്യുന്നതിനു മുന്നേ തന്നെ എയര്‍ടെല്ലിനു പോട്ടോയുടെ റഫറന്‍സ് കിട്ടിയോ? ഇതെല്ലാം ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നതിനു വഴി വെക്കുകയാണ്.
പ്രതിയെ തൂക്കിലേറ്റിയാല്‍, കാശ്‌മീരികള്‍ അടങ്ങിയിരിക്കില്ല, പാകിസ്ഥാന്‍ വിടില്ല, ഭീകരവാദ സംഘങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നിത്യാതി 'തീപ്പൊരി'വാദങ്ങളൊക്കെ സംഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും, അഫ്‌സല്‍ കുറ്റവാളി തന്നെ എന്ന ചിന്ത ജനമനസ്സുകളില്‍ ഉറപ്പിക്കാനുമുള്ള തന്ത്രങ്ങളായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. പക്ഷെ, ഇന്ത്യയില്‍ കാഷ്‌മീരടക്കം വിവിധ സ്ഥലങ്ങളില്‍ അഫ്‌സലിന്റെ വധശിക്ഷക്കെതിരെ ആരെങ്കിലും ശബ്‌ദമുയര്‍ത്തുന്നുണ്ടെങ്കില്‍, അഫ്‌സല്‍ ഒരു മുസ്ലിമായതു കൊണ്ടോ, വധശിക്ഷ കിരാതശിക്ഷയായതു കൊണ്ടോ അല്ല എന്ന് മനസ്സിലാക്കുക. ഒരു നിരപരാധി പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെടരുത് എന്ന ആഗ്രഹം ചില രാജ്യസ്‌നേഹികളിലെങ്കിലും അവശേഷിക്കുന്നത് കൊണ്ടാണ്.
ഇന്ത്യയില്‍ ഭീകരവിരുദ്ധ നിയമങ്ങളും, പോലീസടക്കം ഇന്ത്യന്‍ സേനക്ക് നല്‍കുന്ന അമിതാധികാരങ്ങളും നിരപരാധികള്‍ക്ക് നേരെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത്, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോപണമാണ്. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും എതിരെ 'ജനമനസ്സാക്ഷിയുടെ' വിദ്വേഷമുന തറക്കാതിരിക്കാന്‍, ഇത്തരം ഭീകരരുടേയും ഭീകരാക്രമണങ്ങളുടേയും പരിചകള്‍ നിര്‍മിക്കാനും, സംവിധാനിക്കാനും പ്രയാസമേതുമില്ലാത്തതാണ്. അതിനു വേണ്ട അസംസ്‌കൃത വസ്‌തുക്കളായി ഇനിയും ഒരു പാട് 'ഭീകരര്‍' അവരുടെ തോക്കിന്‍ മുനമ്പിലുണ്ട് എന്നതും മറക്കാതിരിക്കുക. ഇന്ത്യന്‍ വംശജരായ ഭീകരര്‍.
ഇത്തരം നീതിനിഷേധത്തിന്റെ ഒരു ബിംബം മാത്രമാണ് മുഹമ്മദ് അഫ്‌സല്‍. അഫ്‌സലിന്റെ വധശിക്ഷക്കെതിരെ മുറവിളി കൂട്ടുന്നവരുടേയും, മണിപ്പൂരിലെ ഇന്ത്യന്‍ ആര്‍മിക്ക് നല്‍കിയ അമിതാധികാരത്തിന്റെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഷര്‍മിള ചാനുവീന്റെയും സമരങ്ങളുടെ നീതിശാസ്‌ത്രം ഒന്ന് തന്നെയാണ്.
എല്ലാം അവസാനിച്ചു. ഒരു നാടകത്തിനു തിരശ്ശീല വീണു. വില്ലനെ വധിക്കുന്നതോടു കൂടി നാടകം പൂര്‍ത്തിയാകുന്നു. സദസ്സു മുഴുവന്‍ ഹര്‍ഷാരവം മുഴക്കി. പക്ഷെ, കഥയില്‍ വീണ്ടും ചോദ്യമുയരുന്നു. പാര്‍ലമന്റ് അക്രമണകേസിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കരങ്ങള്‍ ഏത്? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമന്ദിരത്തിനു നേരെ നടന്ന ഒരക്രമണത്തെ കുറിച്ച്, ഒരു പാര്‍ലമെന്ററി അന്വേഷണം എന്ത് കൊണ്ട് നടക്കാതെ പോയി? എന്ത് കൊണ്ട് പ്രതികള്‍ക്ക് നേരെ, അന്വേഷണസംഘത്തില്‍ നിന്നും ശക്തമായ ഭീഷണിയും പീഢനവും നിലനിന്നിരുന്നു എന്ന ആവര്‍ത്തിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം നടന്നില്ല? രാമായണം മുഴുവന്‍ വായിച്ചിട്ട്, സീത രാമനാര് എന്ന് ചോദിച്ച പോലെയായി അല്ലേ.?
രാഷ്‌ട്രബോധം നന്ന്. ആ രാഷ്‌ട്രബോധത്തിലൂടെ, രാഷ്‌ട്രത്തിന്റെ സമാധാനത്തിനും, അഖണ്‍ഠതക്കും എതിരെ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ത ശക്തികളെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്. അതിനെ, ജാതി, മത, പാര്‍ട്ടി ഭേദമന്യേ എതിര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്. രാജ്യസ്‌നേഹത്തിന്റെ വികാരങ്ങള്‍ മാറ്റി വെച്ച്, വിചാരങ്ങള്‍ക്ക് സ്ഥാനം നല്‍കാന്‍ സാധിക്കേണ്ടതുണ്ട്. പക്ഷെ, 'രാജ്യസ്‌നേഹ'ത്താല്‍ അന്ധരായവര്‍, സ്വരാജ്യത്തിനു തന്നെ ഭാരമായി മാറുന്ന ഒരവസ്ഥ സംജാതമാകുന്നുവോയെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
ഇതെഴുതിയത് ഒരേ ഒരു പ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ്. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുതിയ അറിവു ലഭിക്കുമോ എന്ന പ്രതീക്ഷ.
കൂടുതല്‍ വായനയ്‌ക്ക്:
http://www.revolutionarydemocracy.org
അരുന്ധതീ റോയിയുടെ ലേഖനം
ഫലസ്‌തീനില്‍ ഇനിയെത്ര ബോംബുകള്‍ വീഴണം
ഫലസ്‌തീനില്‍ ഇനിയെത്ര ബോംബുകള്‍ വീഴണം
ആര്‍ക്കു വേണം ഐക്യരാഷ്‌ട്ര സഭാ നിയമങ്ങള്‍..!! ഫൂ..!!
ആര്‍ക്കു വേണം ഐക്യരാഷ്‌ട്ര സഭാ നിയമങ്ങള്‍..!! ഫൂ..!! ല്ല്യെ..!!
ഈ എഡിറ്റോറിയല്‍ വായിക്കൂ..
ഇവിടെ
അഭിവാദ്യങ്ങള്‍
ജ.ഇ നയനിലപാടുകള്‍..
ഒരു കാലത്ത് മ്യൂലാധിഷ്‌ഠിത രാഷ്‌ട്രീയ നിലപാട് സ്വീകരിച്ച് ജമാഅത്തെ ഇസ്‌ലാമി, ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നു. ഒരു കാലത്ത് അവരുടെ വോട്ട് സ്വീകരിക്കുകയും, അവരുമായി വേദി പങ്കിടുകയും ചെയ്‌ത യു.ഡി.എഫിന്, ഇന്നവര്‍ വര്‍ഗ്ഗീയവാദികളാണ്.
ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നയനിലപാടുകള്‍ കേരളാ അമീര്‍ ടി.ആരിഫലി വിശദീകരിക്കുന്നു. ഇന്റര്‍വ്യൂ പി.ഡി.എഫ് ഫോര്‍മാറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്‌ത് 'സേവ് ടാര്‍ജറ്റ്' ക്ലിക്കുക.കടപ്പാട്..
http://www.sarany.com
ഹാസ്യ പ്രകടന പത്രികകള്‍..
ഹ ഹ ഹ.. ബോബൌനും മോളിയും പിന്നില്‍ നില്‍ക്കേണ്ടി വരുന്ന ഹാസ്യ പുസ്‌തകങ്ങളായി മാറിയിരിക്കുന്നു നമ്മുടെ പ്രകടന പത്രികകള്‍.
ഈ എഡിറ്റോറിയല്‍ വായിക്കുക >>
വാര്‍ഷികങ്ങളില്‍ കൊഴുക്കുന്ന ചിന്തകള്‍..