Pages

Tuesday, June 21, 2011

അല്ലെങ്കിലും ആരു പറഞ്ഞു, ഇവിടെ തന്നെ പഠിക്കണം എന്ന്?

പ്രവാസിയായതിനു ശേഷം പത്രവായനയില്‍ ചെറിയൊരു മാറ്റം വരുത്തിയിരുന്നു. രാവിലെ പത്രം കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കുക പ്രാദേശിക പേജ് ആണ്. നാട്ടിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കണമെന്ന ഒരു പ്രവാസിയുടെ നൊസ്‌റ്റാള്‍ജിക് നൊമ്പരം. ഇന്ന് പ്രാദേശിക പേജ് നോക്കിയപ്പോള്‍ ആദ്യം കണ്ട വാര്‍ത്ത ഇതായിരുന്നു. "ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചെത്തിയതിന് കണ്ണൂര്‍ തളാപ്പ് എസ്.എന്‍ വിദ്യാമന്ദിറില്‍ നിന്ന് രണ്ടു വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. ഫുള്‍സ്ലീവ് ധരിക്കാതെ സ്‌കൂളില്‍ തുടരാനാവില്ലെന്നതിനാല്‍ ഇന്നലെ രണ്ട് വിദ്യാര്‍ഥിനികള്‍ ടി.സി വാങ്ങി പോവുകയും ചെയ്തു".
അല്ലെങ്കിലും ആരു പറഞ്ഞു, ഇവിടെ തന്നെ പഠിക്കണം എന്ന്?SocialTwist Tell-a-Friend

Thursday, June 16, 2011

ഫേസ്‌ബുക്ക് ഹാക്കിംഗ് സൂക്ഷിക്കുക


ഇപ്പോള്‍ കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളുടെ കാലമാണല്ലൊ. ഫേസ്‌ബുക്ക് പോലുള്ള കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ കുറവായിരിക്കും. അതു കൊണ്ടു തന്നെ, ഹാക്കര്‍മാരുടെ നോട്ടം ഫേസ്‌ബുക്കുകളിലും എത്തിയിട്ടുണ്ട്. ആയിരക്കണക്കിനു അംഗങ്ങളുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോള്‍ സര്‍‌വസാധാരണമാണ്.

ആദ്യമായി മനസ്സിലാക്കേണ്ടത്, നമ്മുടെ മൗനസമ്മതമില്ലാതെ ആര്‍ക്കും നമ്മെ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന സത്യമാണ്. നമ്മെ പറഞ്ഞു പറ്റിക്കുന്നതില്‍ ഹാക്കര്‍മാര്‍ എത്ര മാത്രം വിജയിക്കുന്നുവോ അതിലാണ് അവരുടെ വിജയം. അവര്‍ ആദ്യം വല വിരിക്കും, എന്നിട്ട് നമുക്ക് ലിങ്ക് അയച്ചു തന്ന് ആ വലയിലേക്ക് ക്ഷണിക്കും. അതു കൊണ്ട്, താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഹാക്കിംഗിനെതിരെ നിങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാവുന്നതാണ്.
ഫേസ്‌ബുക്ക് ഹാക്കിംഗ് സൂക്ഷിക്കുകSocialTwist Tell-a-Friend