ഇപ്പോള്‍ കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളുടെ കാലമാണല്ലൊ. ഫേസ്‌ബുക്ക് പോലുള്ള കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ കുറവായിരിക്കും. അതു കൊണ്ടു തന്നെ, ഹാക്കര്‍മാരുടെ നോട്ടം ഫേസ്‌ബുക്കുകളിലും എത്തിയിട്ടുണ്ട്. ആയിരക്കണക്കിനു അംഗങ്ങളുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്.
ആദ്യമായി മനസ്സിലാക്കേണ്ടത്, നമ്മുടെ മൗനസമ്മതമില്ലാതെ ആര്‍ക്കും നമ്മെ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന സത്യമാണ്. നമ്മെ പറഞ്ഞു പറ്റിക്കുന്നതില്‍ ഹാക്കര്‍മാര്‍ എത്ര മാത്രം വിജയിക്കുന്നുവോ അതിലാണ് അവരുടെ വിജയം. അവര്‍ ആദ്യം വല വിരിക്കും, എന്നിട്ട് നമുക്ക് ലിങ്ക് അയച്ചു തന്ന് ആ വലയിലേക്ക് ക്ഷണിക്കും. അതു കൊണ്ട്, താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഹാക്കിംഗിനെതിരെ നിങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാവുന്നതാണ്.
1. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് സെക്യൂരിറ്റി ഉറപ്പാക്കാന്‍ ഏറ്റവും നല്ലത്, അക്കൗണ്ട് നിങ്ങളുടെ മൊബൈലില്‍ കണക്‌റ്റ് ചെയ്യുന്നതാണ്. (Go to Account Settings and Click ‘Account Security'). ഇങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഏതു കാര്യവും അപ്പപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ എസ്.എം.എസ് ആയി വരും.
2. ഫേക്ക് ലിങ്കുകളെ തിരിച്ചറിയുക. ഫേസ്‌ബുക്ക്, ജിമെയില്‍ തുടങ്ങിയവയുടെ അക്കൗണ്ട് ലോഗിന്‍ പേജ് തനിപ്പകര്‍പ്പ് (ക്ലോണ്‍) ലിങ്ക് നിങ്ങള്‍ക്ക് ഇമെയില്‍ വഴി വരും. ഒരു കാരണവശാലും നിങ്ങള്‍ അതില്‍ ലോഗിന്‍ ചെയ്യരുത്. അതില്‍ നിങ്ങള്‍ യൂസര്‍ നേം, പാസ്‌വേഡ് എന്നിവ ടൈപ് ചെയ്യുമ്പൊള്‍, ഹാക്കറുടെ ഇ-മെയിലില്‍ നിങ്ങള്‍ ടൈപ് ചെയ്തത് മുഴുവന്‍ കിട്ടിയിട്ടുണ്ടാകും. അയാള്‍ ഉടന്‍ നിങ്ങളുടെ അക്കൗണ്ട് തുറന്ന് login details മാറ്റും. facebook.com / google.com തുടങ്ങീ ഒഫ്ഫിഷ്യല്‍ ഡൊമെയിനുകളില്‍ നിന്നല്ലാത്ത ഒരു ലിങ്കിലും നിങ്ങള്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.
3. കീലോഗ്ഗര്‍ എന്ന പേരില്‍ സോഫ്‌റ്റ്‌വേര്‍ ഉണ്ട്. അത്തരമൊരു സോഫ്‌റ്റ്‌വേര്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ട് എന്നതിന്റെ പൊടി പോലും കമ്പ്യൂട്ടറില്‍ കാണില്ല. Hot Key അടിച്ചാല്‍ മാത്രമേ അത് തുറക്കുകയുള്ളൂ. കീബോഡിനെ ഒപ്പിയെടുക്കുക എന്നതാണ് ആ സോഫ്‌റ്റ്‌വേറിന്റെ ദൗത്യം. അതു ഇന്‍സ്റ്റാല്‍ ചെയ്‌ത കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യുന്ന എന്തും സോഫ്‌റ്റ്‌വേറില്‍ സേവ് ആകും. അതു കൊണ്ട്, അന്യരുടെ കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക. ഉപയോഗിച്ചുണ്ടെങ്കില്‍, ഉടന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെന്ന് പാസ്‌വേഡ് മാറ്റുക. അതു പോലെ, നിങ്ങളുടെ കമ്പ്യൂട്ടര്‍ ആര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കുമ്പോള്‍ അവര്‍ എന്തെങ്കിലും സോഫ്‌റ്റ്വേര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചേര്‍ക്കുന്നുണ്ടൊ എന്നു ശ്രദ്ധിക്കുക.
4. നിങ്ങള്‍ക്ക് പാസ്‌വേഡ് സേവ് ചെയ്‌തു ഇടുന്ന സ്വഭാവം ഉണ്ടെങ്കില്‍, നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആര്‍ക്കും കുക്കീസ് വഴി പാസ്‌വേഡ് മനസ്സിലാക്കാം. നിങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലല്ലാതെ പാസ്‌വേഡ് സേവ് ചെയ്യരുത്.
5. സെക്യൂരിറ്റി ക്വസ്‌റ്റന്‍ വഴി ഒരാള്‍ക്ക് ഹാക്കിംഗ് നടത്താം. ഇങ്ങനെ നടക്കുമ്പോള്‍, നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്ക് ബ്ലോക്ക് ആകും. നിങ്ങള്‍ക്ക് ഒരു ഇ-മെയില്‍ വരും. ഈ 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന ഇ-മെയിലിനു നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍, ഹാക്കറിനു നിങ്ങളുടെ അക്കൗണ്ട് തട്ടിയെടുക്കാം. അതു കൊണ്ട്, ഓരോ 24 മണിക്കൂറിനുള്ളിലും നിങ്ങള്‍ ഒരു പ്രാവശ്യമെങ്കിലും നിങ്ങളുടെ ഇമെയില്‍ ചെക്ക് ചെയ്യുക.
6. ഫേസ്‌ബുക്ക് ഗ്രൂപുകളുടെ പ്രത്യേകത, ലിമിറ്റഡ് അഡ്‌മിന്‍ പവര്‍ എന്ന ഒരു പരിപാടി ഇല്ല. എല്ലാ അഡ്‌മിനും തുല്യ അധികാരമാണ്. ഏതു അഡ്‌മിനും മറ്റു അഡ്‌മിനുകളെ എപ്പോള്‍ വേണമെങ്കിലും പുറത്താക്കി ഗ്രൂപ് കൈയടക്കാന്‍ സാധിക്കും. അതു കൊണ്ട്, ആളുകളെ നന്നായി മനസ്സിലാക്കിയതിനു ശേഷമല്ലാതെ, ഗ്രൂപ്പുകളില്‍ അഡ്‌മിന്‍ സ്ഥാനം നല്‍കരുത്. ഗ്രൂപ് മാത്രമായി ആര്‍ക്കും ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. അഡ്‌മിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ കയറിക്കൊണ്ട് മാത്രമേ ഗ്രൂപ് ഹാക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഏതെങ്കിലും ഒരു അഡ്‌മിന്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ഗ്രൂപ്പ് മുഴുവന്‍ ഹാക്ക് ചെയ്യപ്പെടും എന്നര്‍ഥം. അതു കൊണ്ട്, ഫേസ്‌ബുക്ക് ഗ്രൂപുകളിലെ ഓരോ അഡ്‌മിനും തങ്ങളുടെ അക്കൗണ്ട് സുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.
ബാക്കി എല്ലാം നമ്മുടെ മിടുക്ക് പോലിരിക്കും. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടതില്ല.
വളരെ നല്ലൊരു ലേഖനം.. അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കാൻ എല്ലാവരുൻ ശ്രദ്ധിക്കട്ടെ.
ReplyDeleteവളരെ നല്ല ലേഖനം , എല്ലാ നന്മകളും നേരുന്നു
ReplyDeleteവളരെ നന്നായിട്ടുണ്ട്..
ReplyDeletesuppperb.......
ReplyDeleteGood one....
ReplyDeletehttp://kootharadiary.blogspot.com/2011/05/facebook.html
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു . നന്ദി ഡ്രിസില്‍ ,,,,,
ReplyDeleteThis comment has been removed by the author.
ReplyDelete