Pages

Tuesday, June 21, 2011

അല്ലെങ്കിലും ആരു പറഞ്ഞു, ഇവിടെ തന്നെ പഠിക്കണം എന്ന്?

പ്രവാസിയായതിനു ശേഷം പത്രവായനയില്‍ ചെറിയൊരു മാറ്റം വരുത്തിയിരുന്നു. രാവിലെ പത്രം കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കുക പ്രാദേശിക പേജ് ആണ്. നാട്ടിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കണമെന്ന ഒരു പ്രവാസിയുടെ നൊസ്‌റ്റാള്‍ജിക് നൊമ്പരം. ഇന്ന് പ്രാദേശിക പേജ് നോക്കിയപ്പോള്‍ ആദ്യം കണ്ട വാര്‍ത്ത ഇതായിരുന്നു. "ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചെത്തിയതിന് കണ്ണൂര്‍ തളാപ്പ് എസ്.എന്‍ വിദ്യാമന്ദിറില്‍ നിന്ന് രണ്ടു വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. ഫുള്‍സ്ലീവ് ധരിക്കാതെ സ്‌കൂളില്‍ തുടരാനാവില്ലെന്നതിനാല്‍ ഇന്നലെ രണ്ട് വിദ്യാര്‍ഥിനികള്‍ ടി.സി വാങ്ങി പോവുകയും ചെയ്തു".


ഇതിപ്പോ ഇത്ര വലിയ വാര്‍ത്തയാക്കാനെന്തിരിക്കുന്നു? തലയില്‍ തട്ടമിടാന്‍ സമ്മതിക്കാത്ത മാനേജ്‌മെന്റ് സ്‌കൂളുകള്‍ വരെ കണ്ണൂരിലുണ്ട്. എന്നിട്ടാണിപ്പോഴൊരു ഫുള്‍‌സ്ലീവിന്റെ പ്രശ്‌നവുമായി ഇറങ്ങിയിരിക്കുന്നത്. ഇതൊന്നും ഒരു വലിയ സാമൂഹികപ്രശ്‌നമായി കാണേണ്ടതില്ല എന്നാണ് നാട്ടിലെ രാഷ്‌ട്രീയ-സാമൂഹിക-കലാ-സാംസ്‌കാരിക-കായിക-വായ്‌നോക്കി പാര്‍ട്ടികളുടെ മതം.

അല്ലെങ്കിലും നമ്മുടെ മാനേജ്‌മെന്റിന്റെ മറുപടിയിലെന്താണപ്പാ ഒരു തെറ്റ്? "നിങ്ങളോടാരെങ്കിലും പറഞ്ഞോ ഇവിടെ തന്നെ പഠിക്കണം എന്ന്? കണ്ണൂരില്‍ വേറെയും സ്‌കൂളുകളുണ്ടല്ലോ മക്കളെ, അവിടെ പോയി ചേര്‍ന്ന് സ്‌കാഫോ, ഫുള്‍ സ്ലീവോ എന്താന്ന് വെച്ചാ ധരിച്ചോ. ഇവിടെ മാനേജ്‌മെന്റ് നിശ്‌ചയിച്ച ഡ്രസ് കോഡ് ഉണ്ട്. അതിനു വിപരീതമായി ഒന്നും ചെയ്യാന്‍ സമ്മതിക്കാന്‍ മേല". നിഷ്‌പക്ഷമതിയായ ഏതൊരു മതേതരവിശ്വാസിക്കും ബോധ്യമാകുന്ന വളരെ ന്യായമായ ഈ മറുപടി പക്ഷെ ചില പത്രക്കാര്‍ക്ക് മാത്രം പിടി കിട്ടുന്നില്ല. അല്ലെങ്കിലും, നാട്ടിലെ ഏറ്റവും വലിയ കുത്തിത്തിരിപ്പ് ടീമാണല്ലോ ഈ മീഡിയകള്‍ എന്ന് പറയുന്ന സിന്‍ഡിക്കേറ്റ്.

അതിനിടയിലാണ് ഏതോ ഒരു താന്തോന്നി ഇന്ത്യന്‍ ഭരണഘടനയുമായി വന്നിരിക്കുന്നത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഒരു ഇന്ത്യന്‍ പൗരനു അവകാശമുണ്ടത്രേ. അതവന്റെ മൗലികാവകാശമാണ് പോലും.

pic taken from google images
അയ്യോ..! എങ്കില്‍ പിന്നെ മുസ്ലിം പെണ്‍‌കുട്ടികളെന്തു ചെയ്യും.? സിഖ് മതവിശ്വാസികള്‍ക്ക് ചിഗ്നോങ് (തലമുടിക്കെട്ട്) നിര്‍ബന്ധമെന്നത് പോലെ, കൃസ്‌ത്യന്‍ കന്യാസ്‌ത്രീകള്‍ക്ക് തല മറക്കണമെന്നത് പോലെ, ഫുള്‍ സ്ലീവ് ധരിക്കുക, സ്‌കാഫ് ധരിക്കുക എന്നിവയൊക്കെ മുസ്ലിം പെണ്‍‌കുട്ടികള്‍ക്ക് നിര്‍ബന്ധമാണെന്ന കാര്യം ഈ മാനേജ്‌മെന്റുകള്‍ക്കറിയാന്‍ മേലായോ? ഇതൊരു മാതിരി പണ്ട് ഒരു വിഭാഗം സ്‌ത്രീകളോട് മാറ് മറക്കരുത് എന്ന് പറഞ്ഞ ജന്മികളുടെ ഡ്രസ് കോഡ് പോലെയായല്ലോ. മാറ് മറക്കാത്ത സ്‌ത്രീകള്‍ ഇവിടെ ജീവിച്ചാല്‍ മതി അല്ലാത്തവര്‍ വേറെ ഏതെങ്കിലും നാട്ടില്‍ പോയ്‌ക്കോ എന്നതായിരുന്നല്ലോ അവരുടെ ഡ്രസ്-കോഡ് ന്യായം. ഇങ്ങനെയും ചിലരുടെ വര്‍ത്തമാനം.

അതിനിടയില്‍ വേറൊരു ബുദ്ധിജീവി വന്നിരിക്കുന്നു. ഇതു പോലുള്ള ഡ്രസ് കോഡുകള്‍ സം‌സ്‌കാരത്തിനെതിരെയുള്ള കടന്നു കയറ്റമാണു പോലും. സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഇഴുകിച്ചേരലുകള്‍ക്ക് അത് തടസ്സമാകും. വേഷത്തിന്റെ പേരില്‍ പൗരന്മാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന കാടന്‍ നടപടികളാണിത് എന്നൊക്കെയാണ് ബു.ജി പറയുന്നത്. ഒലക്ക..!

ഇനിയിപ്പോ, ഡ്രസ് കോഡിന്റെ പേരില്‍ മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ എല്ലാ മതവിഭാഗങ്ങളോടും സ്‌കാഫ് ധരിച്ച് വരണമെന്ന നിയമം വെച്ചാല്‍ എന്താവും സ്ഥിതി? എങ്കില്‍ പിന്നെ ഒരേയൊരു പരിഹാരം മാത്രമേ ഉള്ളൂ. ഹിന്ദു കുട്ടികള്‍ക്ക് ഹിന്ദു സ്‌കൂള്‍, മുസ്ലിം കുട്ടികള്‍ക്ക് മുസ്ലിം സ്‌കൂള്‍, ക്രിസ്‌ത്യന്‍ കുട്ടികള്‍ക്ക് ക്രിസ്‌ത്യന്‍ സ്‌കൂള്‍. യാതൊരു വിധ പ്രശ്‌നവുമില്ല. സ്വസ്ഥം സുഖം സുന്ദരം. നാനാത്വത്തില്‍ ഏകത്വം എന്ന ഡയലോകും എടുത്ത് ഇന്ത്യയുടെ മഹത്വം വിളമ്പാന്‍ പറ്റില്ല എന്ന പ്രശ്‌നം മാത്രമേ ബാക്കിയാവൂ.

'അല്ലെങ്കിലും ഒരു ഫുള്‍ സ്ലീവ് ധരിച്ചൂന്ന് വെച്ച് ഇവര്‍ക്കെന്താ ഇത്ര വലിയ പ്രശ്‌നം എന്നാണ് മനസ്സിലാവാത്തതെന്ന്' വേറൊരുത്തന്‍. ബെഞ്ചില്‍ കൈ വെക്കുമ്പോള്‍ ഡ്രസിനു ചെളി ആകുന്നത് കൊണ്ടാണൊ? അതല്ല, ഈ കുട്ടികള്‍ അണിഞ്ഞ വളകളുടെ മോഡല്‍ പഠിക്കാന്‍ അധ്യാപികമാര്‍ക്ക് കഴിയാത്തത് കൊണ്ടോ? അവന്‍ വല്ലാതെയങ്ങ് വികാരം കൊള്ളുന്നു. ഹെന്റമ്മോ.

'പുരുഷ അധ്യാപകര്‍ക്ക് സ്‌റ്റേജില്‍ ഷൈന്‍ ചെയ്യാന്‍ ഫുള്‍ സ്ലീവ് കോട്ടും സ്യൂട്ടും അണിയാം, നമ്മ പാവം പെണ്‍‌‌പിള്ളാര്‍ക്ക് മാത്രം ഇത് പറ്റില്ല എന്ന് പറയുന്നത് എന്ത് ന്യായമാടോ' എന്നും ചോദിച്ച് വല്ല സ്‌ത്രീ-വാദി സംഘടനകളും രംഗത്തിറങ്ങിയാല്‍ അവരേയും കുറ്റം പറയാന്‍ പറ്റില്ല. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ലല്ലോടാ. ആകെ മനസ്സിലായത് ഒരു മഹത്തായ സത്യം മാത്രമാണ്. ഡ്രസ് കോഡിനെ തൊട്ടു കളിച്ചാല്‍ സ്‌കൂളില്‍ നിന്ന് ടി.സി വാങ്ങി പോകാം. സത്യമേവ ജയതേ.
അല്ലെങ്കിലും ആരു പറഞ്ഞു, ഇവിടെ തന്നെ പഠിക്കണം എന്ന്?SocialTwist Tell-a-Friend

13 comments:

 1. ... ഇനിയിപ്പോ, ഡ്രസ് കോഡിന്റെ പേരില്‍ മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ എല്ലാ മതവിഭാഗങ്ങളോടും സ്‌കാഫ് ധരിച്ച് വരണമെന്ന നിയമം വെച്ചാല്‍ എന്താവും സ്ഥിതി? എങ്കില്‍ പിന്നെ ഒരേയൊരു പരിഹാരം മാത്രമേ ഉള്ളൂ. ഹിന്ദു കുട്ടികള്‍ക്ക് ഹിന്ദു സ്‌കൂള്‍, മുസ്ലിം കുട്ടികള്‍ക്ക് മുസ്ലിം സ്‌കൂള്‍, ക്രിസ്‌ത്യന്‍ കുട്ടികള്‍ക്ക് ക്രിസ്‌ത്യന്‍ സ്‌കൂള്‍. യാതൊരു വിധ പ്രശ്‌നവുമില്ല. സ്വസ്ഥം സുഖം സുന്ദരം. നാനാത്വത്തില്‍ ഏകത്വം എന്ന ഡയലോകും എടുത്ത് ഇന്ത്യയുടെ മഹത്വം വിളമ്പാന്‍ പറ്റില്ല എന്ന പ്രശ്‌നം മാത്രമേ ബാക്കിയാവൂ ....

  ReplyDelete
 2. ഇനി ഇപ്പോ ഒരു ട്രസ്സും ദരിക്കാതെ ഏതെങ്കിലും നിയമം വല്ല മേനേജ്മന്റെഉ കളും കൊണ്ട് വന്നാല്‍ എത്ര നന്നായിരുന്നു ..തന്റെ സ്വൊതന്ത്രം അടുത്തുള്ളവന്റെ മൂക്കിന്‍മേല്‍ കിടക്കുന്നതിന്റെ ലക്ഷണമാ....

  ReplyDelete
 3. 'വസ്ത്രധാരണ രീതിയിലെ' വ്യത്യാസങ്ങള്‍ വിദ്യഭ്യാസ അവകശം നിഷേധിക്കാന്‍ പോലും കാരണമായി തീരുന്നത് ആശാസ്യമാണോ? 'മതേതര പുരോഗമന കേരളത്തിലെ' വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നമ്മുടെ മത വൈവിധ്യങ്ങളുടെ പ്രകാശനം അസാധ്യമായി തീരുകയാണോ? ഈ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ആര് സംസാരിക്കും?
  http://www.madhyamam.com/news/91110/110622

  ReplyDelete
 4. SN വിദ്യാമന്ദിര്‍ സ്കൂളിനു താകീതായി sio-വിന്റെ വമ്പിച്ച പ്രതിഷേധ പ്രകടനം.. മത സ്വാതന്ത്ര്യം നിഷേധിച്ച്‌കൊണ്ട് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയ വിദ്യാമന്ദിര്‍ സ്കൂള്‍ അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചു sio & gio പ്രവര്‍ത്തകര്‍ DDE ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി ... മാര്‍ച്ച്‌ പോലീസ് തടഞ്ഞു ..

  ReplyDelete
 5. http://justicia.in/muslim-girl-students-suspended-for-wearing-full-sleeve-dress/

  ReplyDelete
 6. uniform ennathu ellavarum oru pole enna concept anu...half sleev ennathu PTA meettingil angeekaricha sheshamanu athu schoolil nadapilakiyathu...matha moulikavadikalude thittooram kondano ennariyilla ipol full sleev venam ennu thonniyathu...oru karyam ellavarum angeekarichal athu palikapedanam...allathe cheep publicitiku vendiyo matha moulika vadikale thripthipeduthano vendi maattikalikanullathalla uniform enna concept...anganeyanel pinne athine uniform ennu vilikaruthu...allenkil nale payyanmar low waste pantum penkuttikal skin tight pantsum oke ittu varumbolum parayanam..avarku athinulla swathathryam undennu...eethu?

  ReplyDelete
 7. ജിതേഷ്..

  ഇത്രയ്‌ക്കങ്ങ് നീട്ടി വലിക്കേണ്ട കാര്യമൊന്നുമില്ല സഖാവേ. :)
  യൂനിഫോം എന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അന്തരം കുറക്കാനാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്? അത് ജിതേഷ് ഇത്ര വിശദമാക്കി പറയേണ്ട കാര്യമൊന്നുമില്ല. :)

  ഇവിടെ കാര്യം നിസ്സാരമാണ്. ഇന്ത്യയില്‍ ഒരു പൗരനു തന്റെ മതാചാരപ്രകാരം ജീവിക്കാനുള്ള അര്‍ഹതയുണ്ടൊ? ഒരു ഹിന്ദു വിദ്യാര്‍ത്ഥി ശബരിമലയ്ക്ക് പോകാന്‍ വേണ്ടി മാല ധരിച്ചതിനു ശേഷം, സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായ ഷൂസ് ഒഴിവാക്കി നഗ്നപാദവുമായി വരുമ്പോള്‍ ആ കുട്ടിയെ യൂനിഫോമിന്റെ പേരില്‍ തടയുന്നതിനെ ന്യായീകരിക്കാന്‍ ആവുമോ? ഒരു മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളില്‍ സ്‌കാഫ് ധരിക്കുന്നത് യൂനിഫോമിന്റെ ഭാഗമാക്കി മാറ്റുമ്പോള്‍ ആ നിയമം ഇതര മതസ്‌തര്‍ക്ക് കൂടി നിര്‍ബന്ധമാക്കിയാല്‍ എന്താവും സ്ഥിതി? ചുരുക്കത്തില്‍, യൂനിഫോമിന്റെ പേരില്‍ ഒരാളുടെ മൗലികാവകാശം തടയുന്നത് ശരിയാണോ എന്ന് മാത്രമേ ചോദിച്ചുള്ളൂ. ഞാനും ജിതേഷും പഠിച്ച സ്‌കൂളുകളിലൊക്കെ യൂനിഫോം ഉണ്ടായിരുന്നില്ലേ? മറ്റു പല സ്‌കൂളുകളിലും യൂനിഫോം ഉണ്ടല്ലോ? അവിടെയൊന്നും ഈ ഫുള്‍ സ്ലീവ് പ്രശ്‌നം വരുന്നില്ലല്ലോ? ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രം ഈ പ്രശ്‌നം ഉടലെടുക്കുന്നതിന്റെ കാരണം?

  ReplyDelete
 8. ipo mathramano aa kuttikalkku mathachara prakaram jeevikan thonniyathu? arinhidatholam ithe kuttikal ithrayum kalam half sleev thanneyayirunnu dharichathu...naale burka dharichu mukam marachu varunnathum ee paranha mathacharathil pedumo?

  ReplyDelete
 9. ബുര്‍ഖ ധരിക്കുന്നതും മുഖം മറക്കുന്നതുമൊന്നും മതാചാരത്തില്‍ പെടില്ല.

  അടിസ്ഥാനപരമായി ഞാന്‍ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ. മതവിശ്വാസപ്രകാരം ജീവിക്കുക എന്നത് ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണ്. ഒരു സ്‌കൂള്‍ അധികൃതര്‍ നിര്‍‌മിച്ച നിയമങ്ങളുടെ പേരില്‍ അവ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാമോ? ഞാന്‍ സൂചിപ്പിച്ചത് പോലെ, ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതു കൊണ്ട് ഷൂസിടാതെ വരുന്ന ഹിന്ദുവിദ്യാര്‍ത്ഥിയെ അല്ലെങ്കില്‍ ചിഗ്നോങ് (തലമുടിക്കെട്ട്) വെച്ച സിഖുകാരനെ അല്ലെങ്കില്‍ തല മറച്ചു ഫുള്‍ സ്ലീവ് ധരിച്ചു വരുന്ന കന്യാസ്‌ത്രീകളെ യൂനിഫോമിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുന്നത് അംഗീകരിക്കാവുന്നതാണോ?

  ReplyDelete
 10. enthineyum eethineyum mathavumayi koottikuzhakunna orerpadu adutha kalathayi nammalkidayil vardhichu varunnundu...athinte bhagamanu ithoke enne enikum thonnunnullu...innu oral mathacharathinte peril full sleev dharichal naale oral vyakthiswathathryathinte peril sleevless dharichu vannal enthu cheyuum...avanum ille indian bharana ghatana anushasikunna vasthradharanathinulla swathathryam? indian armiyil sukukaranum hinduvinum musliminum ellam koodi angeekaricha oru dress code undu...avide mathacharathinte peril eniku half sleev venda full sleev mathi ennu parayumo aarenkilum...

  ReplyDelete
 11. 'എന്തിനെയും മതത്തിന്റെ പേരില്‍ ചേര്‍ത്ത് വായിക്കരുത്' എന്നിത്യാദി വാദങ്ങള്‍ നിരീശ്വരവാദികള്‍ പടച്ചുണ്ടാക്കിയ ഒരു വര്‍ത്തമാനമാണ്. വ്യത്യസ്ഥ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയില്‍ ഇവയെ പരിഗണിക്കരുത് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇന്ത്യന്‍ മതേതരത്വം എന്നത് മതനിരാസമല്ല, വ്യത്യസ്ഥ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സഹവര്‍ത്തിത്വമാണ്. 'നാനാത്വത്തില്‍ ഏകത്വം' എന്ന് നാം അഭിമാനപൂര്‍‌വം പറയുന്നു. അതു കൊണ്ട് തന്നെയാണ്, വ്യത്യസ്ഥ മതങ്ങളെ പരസ്പരം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാകുന്നതും. ഒരു നിയമം ഉണ്ടാക്കുമ്പോള്‍ വ്യത്വസ്ഥ മതങ്ങളെ പരിഗണിക്കുക എന്നത് ഇന്ത്യയിലെ ഒരു സാമാന്യമര്യാദയാണ്. ഷൂസ് യൂനിഫോമിന്റെ ഭാഗമായ സ്‌കൂളുകളില്‍ നഗ്നപാദനായി വരുന്ന ശബരിമലസ്വാമിയെയും, ഫുള്‍ സ്ലീവും സ്കാഫും ധരിച്ച് വരുന്ന കന്യാസ്‌ത്രീകളെയും, തൊപ്പി ധരിച്ചു വരുന്ന മുസ്ലിം കുട്ടികളെയും യൂനിഫോമിന്റെ പേരില്‍ സ്‌കൂളുകളീല്‍ നിന്നോ കോളേജുകളില്‍ നിന്നോ വിലക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ്.

  സ്‌കൂള്‍ യൂനിഫോമിനെ പട്ടാളയൂനിഫോമുമായി താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണ്. മിലിട്ടറി യൂനിഫോം എന്നത് ആ ജോലിയുടെ സ്വഭാവവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അതില്‍ പോലും സിഖുകാര്‍ക്ക് തലപ്പാവിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍‌കിയിട്ടുണ്ട് എന്നും മനസ്സിലാക്കുക. എന്താണ് സ്‌കൂള്‍ യൂനിഫോം? പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ വസ്‌ത്രധാരണത്തിലെ അന്തരം കുറക്കുന്നതിനുള്ള ഒരു വഴിയും വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിനുള്ള ഒരു കളര്‍ കോഡുമാണത്. അതില്‍ ഒരു ഫുള്‍ സ്ലീവിന്റെ പേരില്‍ വിദ്യര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുന്നത് മതേതരഭാരതത്തില്‍ അഭികാമ്യമല്ല എന്നു മാത്രമാണ് സൂചിപ്പിച്ചത്. ഒരു മുസ്ലിം മാനാജ്‌മെന്റ് സ്‌കൂളില്‍ സ്കാഫ് യൂനിഫോമിന്റെ ഭാഗമാക്കുകയും, അത് അവിടെള്ള ഹൈന്ദവ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍‌പ്പിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രതികരണം മാത്രമേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.

  ReplyDelete
 12. mathetharam enna vakku nhan manassilakiyathu mathathinu ithramayathu ennanu...oro mathavum oro jeevitha charya aanu..onnu mattonninekal maikachathanennu parayan kazhiyilla..karanam athu viswasathe adisthatha peduthiyanu kettippaduthathu ennullathu kondu thanne...indiayil oru matha viswasiku ulla athe swathathryam oru nireeswara vadikum undu..nireeswara vadi bouthikamaya mandalathil mathram jeevikunnu ennu parayunnathu nirarthakamanu...avar prakruthi(nature) ennu parayunnathu matha viswasikal dyvam ennu parayunnu ennu mathram...Helping hands are better than praying lips...ella mathangalum undayittullathu allenkil undakappettittullathu manushyanu vendiyanu..athu angine thanne ayirikukayum venam...athil ninnu mari manusyan mathathinu vendiyanenna thonnal shakthamavumbozhanu nisara prashnangal polum mathavalkarichu kalapamayi marunnathu...paranhu vannathu uniform ennu parayunnathu samathwathinteyum manyathayudeyum pratheekamanu...saree enna vasthram eettavum manoharamayum dharikam eettavum abhasakaram ayum dharikam..athu dharikunna alude manasikavastha adithanapeduthiyirikum ennu mathram...athu pole innu kurachu kuttikal full sleev dharichu vannathu anuvadichal naale vere kuttikal sleeveless dharichu vannal thadayan managementinu dharmikamaya avakasham illatheyakum..ee vaadakathiyanu kuttikale full sleev dharikan anuvadikathirunnathinu karanamayi management parayunnathu...ithilum karyamille?

  ReplyDelete