Pages

Thursday, November 28, 2013

സിനിമാ പ്രേമികള്‍ക്കായി ഒരു മൊബൈല്‍ അപ്ലികേഷന്‍


കേരളത്തിലെ സിനിമാ പ്രേമികള്‍ക്കായി പുറത്തിറങ്ങിയ വ്യത്യസ്‌തമായ ഒരു ആന്‍‌ഡ്രോയിഡ് അപ്ലികേഷനാണ് ഇന്നത്തെ സിനിമ. പതിനായിരത്തോളം ആളുകള്‍ ഇതിനകം ഈ അപ്ലികേഷന്‍ ഡൗണ്‍‌ലോഡ് ചെയ്‌തു കഴിഞ്ഞു. കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഏതൊക്കെ എന്ന് വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കുന്ന മൊബൈല്‍ അപ്പ്ലികേഷനാണ് ഇന്നത്തെ സിനിമ. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപ്ലികേഷന്‍ ഇറങ്ങുന്നത്. 4.6/5 ആണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇതിനകം ഈ അപ്ലിക്കേഷനു ലഭിച്ചിരിക്കുന്ന യൂസര്‍ റേറ്റിംഗ്.
സിനിമാ പ്രേമികള്‍ക്കായി ഒരു മൊബൈല്‍ അപ്ലികേഷന്‍SocialTwist Tell-a-Friend

Tuesday, October 01, 2013

പുറം‌മോടിയില്‍ അഭിരമിക്കുന്ന മോഡി

അഡോല്‍ഫ് ഹിറ്റ്ലര്‍ക്ക് ജോസഫ് ഗോബല്‍സ് എന്ന ഒരു പ്രചാരണ മന്ത്രി (propaganda minister) ഉണ്ടായിരുന്നു. ജര്‍മനിയിലെ റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ ഹിറ്റ്‌ലറുടെ ഇമേജ് വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു അയാളുടെ പ്രധാന ജോലി. ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പായ നരേന്ദ്ര മോഡിയുടെ വ്യാജനിര്‍മിത തിളക്കത്തിനു പിന്നിലും ഇത്തരമൊരു പ്രൊപഗണ്ട കാമ്പയിന്‍ ആണ് എന്ന സത്യം ഇന്ന് ലോകം തിരിച്ചറിഞ്ഞ വസ്‌തുതയാണ്. അത്തരമൊരു മുഖം മിനുക്കല്‍ പരിപാടിയുടെ ദൗത്യം മോഡി എല്‍‌പിച്ചതാകട്ടെ കുപ്രസിദ്ധ അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനിയായ ആപ്‌കോയെയാണ്.
പുറം‌മോടിയില്‍ അഭിരമിക്കുന്ന മോഡിSocialTwist Tell-a-Friend