Pages

Thursday, November 28, 2013

സിനിമാ പ്രേമികള്‍ക്കായി ഒരു മൊബൈല്‍ അപ്ലികേഷന്‍


കേരളത്തിലെ സിനിമാ പ്രേമികള്‍ക്കായി പുറത്തിറങ്ങിയ വ്യത്യസ്‌തമായ ഒരു ആന്‍‌ഡ്രോയിഡ് അപ്ലികേഷനാണ് ഇന്നത്തെ സിനിമ. പതിനായിരത്തോളം ആളുകള്‍ ഇതിനകം ഈ അപ്ലികേഷന്‍ ഡൗണ്‍‌ലോഡ് ചെയ്‌തു കഴിഞ്ഞു. കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഏതൊക്കെ എന്ന് വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കുന്ന മൊബൈല്‍ അപ്പ്ലികേഷനാണ് ഇന്നത്തെ സിനിമ. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപ്ലികേഷന്‍ ഇറങ്ങുന്നത്. 4.6/5 ആണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇതിനകം ഈ അപ്ലിക്കേഷനു ലഭിച്ചിരിക്കുന്ന യൂസര്‍ റേറ്റിംഗ്.


ഒരു സിനിമ ഏത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതും, ഒരു തിയേറ്ററില്‍ ഏത് സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നതും പ്രത്യേകമായി ഈ അപ്ലികേഷന്‍ വഴി തിരയാന്‍ സാധിക്കും. ജില്ലാ അടിസ്ഥാനത്തിലും കേരള അടിസ്ഥാനത്തിലും തിരയല്‍ സാധ്യമാണ്. ഒരു ചിത്രം കേരളത്തില്‍ എത്ര തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ട് എന്നും ഇതു വഴി അറിയാം. തിയേറ്ററുകളുടെ ലൊക്കേഷന്‍ , ഫോണ്‍ നമ്പര്‍ , പ്രദര്‍ശിപ്പിക്കുന്ന സിനിമ, പ്രദര്‍ശന സമയം എന്നിവ കൃത്യമായി അറിയാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ജി.പി.എസ് സം‌വിധാനമാണ് ഈ അപ്ലികേഷന്റെ എടുത്തു പറയാവുന്ന മറ്റൊരു ഫീച്ചര്‍ . നാം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള തിയേറ്ററുകള്‍ ഗൂഗിള്‍ മാപില്‍ ലിസ്‌റ്റ് ചെയ്യുകയും ആ തിയേറ്ററുകളിലേക്കുള്ള ഡ്രൈവിംഗ് റൂട് കാണിക്കുകയും ചെയ്യുന്നു. കേരളത്തിലെ തിയേറ്ററുകളിലേക്ക് ഫോണ്‍ ചെയ്യാനുള്ള സം‌വിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഓരോ സിനിമയെ കുറിച്ചും പ്രേക്ഷകര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ചേര്‍ക്കാനും റേറ്റിംഗ് നല്‍കാനുമുള്ള അവസരമുള്ളതു കൊണ്ട്, സിനിമ പ്രദര്‍ശനത്തിനെത്തിയ നാള്‍ മുതല്‍ക്കു തന്നെ ആ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാന്‍ സാധിക്കുന്നു. ഒരു മൊബൈലില്‍ നിന്നും ഒരു അഭിപ്രായം മാത്രമേ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ , കൃത്രിമമായ അഭിപ്രായങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളെ ടോപ് ടന്‍ എന്ന ഐകണില്‍ പ്രത്യേകം കാണിക്കുന്നുണ്ട്.

ഗൂഗിള്‍ പ്ലേ സ്‌റ്റോരില്‍ 'കേരള മൂവീസ് റ്റുഡേ' എന്ന് സേര്‍ച്ച് ചെയ്‌താല്‍ ഈ അപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍‌ലോഡ് ചെയ്യാന്‍ ലഭ്യമാണ്. പ്രമുഖ വെബ് സൊലൂഷ്യന്‍ കമ്പനിയായ വെബ്‌ലാന്‍സയിലെ സീനിയര്‍ ആന്‍‌ഡ്രോയ്‌ഡ് ഡെവലപര്‍ വിവേക്, ഡിസൈന്‍ ഹെഡ് ജിജിത് കോറോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ അപ്ലികേഷന്‍ വികസിപ്പിച്ചെടുത്തത്. അടുത്ത ഘട്ടമായി, ഓണ്‍‌ലൈന്‍ റിസര്‍‌വേഷന്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍ .
സിനിമാ പ്രേമികള്‍ക്കായി ഒരു മൊബൈല്‍ അപ്ലികേഷന്‍SocialTwist Tell-a-Friend

No comments:

Post a Comment