Pages

Tuesday, October 01, 2013

പുറം‌മോടിയില്‍ അഭിരമിക്കുന്ന മോഡി

അഡോല്‍ഫ് ഹിറ്റ്ലര്‍ക്ക് ജോസഫ് ഗോബല്‍സ് എന്ന ഒരു പ്രചാരണ മന്ത്രി (propaganda minister) ഉണ്ടായിരുന്നു. ജര്‍മനിയിലെ റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ ഹിറ്റ്‌ലറുടെ ഇമേജ് വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു അയാളുടെ പ്രധാന ജോലി. ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പായ നരേന്ദ്ര മോഡിയുടെ വ്യാജനിര്‍മിത തിളക്കത്തിനു പിന്നിലും ഇത്തരമൊരു പ്രൊപഗണ്ട കാമ്പയിന്‍ ആണ് എന്ന സത്യം ഇന്ന് ലോകം തിരിച്ചറിഞ്ഞ വസ്‌തുതയാണ്. അത്തരമൊരു മുഖം മിനുക്കല്‍ പരിപാടിയുടെ ദൗത്യം മോഡി എല്‍‌പിച്ചതാകട്ടെ കുപ്രസിദ്ധ അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനിയായ ആപ്‌കോയെയാണ്.

ആരാണ് ആപ്‌കോ. പൊതുജന മനസ്സാക്ഷിയും സര്‍ക്കാര്‍ നയങ്ങളും തങ്ങളുടെ ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വാധീനിക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുക എന്നതാണ് ഈ കമ്പനി ചെയ്യുന്ന പ്രധാന വ്യവസായം. പി.ആര്‍ വിദഗ്‌ദരും നിയമവിദഗ്‌ദരുമടങ്ങുന്ന ഒരു വമ്പന്‍ ടീം. സാനി അബാച്ചയെ പോലുള്ള ലോകത്തിലെ നിരവധി ഏകാധിപതികളുടെ ലോബീയിംഗ് പി.ആര്‍ വര്‍ക്ക് ഏറ്റെടുത്ത് നടത്തിയ കമ്പനിയാണിത്. ഇറാഖ് യുദ്ധമടക്കമുള്ള കൈയേറ്റങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ പ്രചരിപ്പിക്കാന്‍ പി.ആര്‍ കരാര്‍ ഒപ്പിട്ട കമ്പനി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ , തെമ്മാടികളുടെ കൈകളില്‍ പുരണ്ട രക്തക്കറ തുടച്ചു വൃത്തിയാക്കി പൊതുമണ്ഡലത്തില്‍ തെമ്മാടിയെ ഹീറോ ആക്കി അവതരിപ്പിക്കുക എന്നതാണ് ഇവര്‍ ഏറ്റെടുക്കുന്ന ദൗത്യം.

2007-ല്‍ ആണ് നരേന്ദ്ര മോഡി ആപ്‌കോയുമായി കരാര്‍ ഒപ്പിടുന്നത്. ഗുജറാത്ത് കലാപത്തിന്റെ ചോരക്കറയുടെ കളങ്കവും, അമേരിക്കയില്‍ വിസ നിഷേധിക്കപ്പെട്ട നാണക്കേടും മാറ്റിയെടുക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. മോഡിയുടെ മുഖം മിനുക്കുന്നതിനു ഈ അമേരിക്കന്‍ ലോബീയിംഗ് കമ്പനിക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കുന്ന തുക മാസം തോറും ഇരുപതു ലക്ഷത്തോളം രൂപയാണ്.

ഇവിടെ തിളങ്ങുന്നത് മോഡിയല്ല.. മോഡിയുടെ പി.ആര്‍ വര്‍ക്ക് ഏറ്റെടുത്ത് നടത്തുന്ന അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനിയാണ്. ഗുജറാത്ത് ഇന്നും വികസനത്തില്‍ ഏറെ പിറകിലാണ് എന്നതിനു നിരവധി റിപോര്‍ട്ടുകള്‍ പുറത്തു വന്നു. പക്ഷെ, ഗുജറാത്തിന്റെ വികസനത്തിന്റെ കണക്കുകളുടെ റിപോര്‍ട്ട് ആരുടെ കൈയിലും ഇല്ല. അതു കൊണ്ടാണ്, മോഡി വികസനം എന്ന് നാവിട്ടിളക്കുന്നവര്‍ പോലും എന്ത് വികസനം എന്ന ചോദ്യത്തിനു മുന്നില്‍ ബ..ബ..ബ.. എന്ന് ആക്കേണ്ടി വരുന്നത്. ഒരു ഫിഗറിനെ ഉണ്ടാക്കി അതിനു നിറങ്ങള്‍ ചാര്‍ത്തി പി.ആര്‍ കമ്പനി നടത്തുന്ന പ്രൊപഗണ്ട വിജയിച്ചതിന്റെ ലക്ഷണമായിരുന്നു അബ്‌ദുല്ല കുട്ടിയെ പോലുള്ള ആളുകള്‍ പോലും മോഡി വികസനം എന്ന വിഡ്ഢിത്തം പുലമ്പാന്‍ തയ്യാറായത്. ഇത്തരം കോര്‍പറേറ്റ് കമ്പനികള്‍ പി.ആര്‍ വര്‍ക്കിന്റെ ഭാഗമായി അബ്‌ദുല്ലക്കുട്ടിയെ പോലെയുള്ളവരെ വിലക്കു വാങ്ങി എന്നു സംശയിക്കപ്പെട്ടാലും തെറ്റു പറയാനാവില്ല. കാരണം, അബ്‌ദുല്ലക്കുട്ടിയെ പോലെയുള്ള ജനപ്രതിനിധികള്‍ പറയുന്ന ഓരോ വാക്കും മാധ്യമങ്ങള്‍ വഴി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ഉതകുന്നതാണ്.

പി.ആര്‍ കമ്പനി എഴുതി നല്‍കുന്നത് കൊണ്ടു പോയി പ്രസംഗിച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ മോഡി ഉഷാര്‍ ആണ്. പക്ഷെ, നേരിട്ടുള്ള അഭിമുഖങ്ങള്‍ക്കു മുന്നില്‍ പതറുകയും ചോദ്യങ്ങള്‍ നേരിടാന്‍ സാധിക്കാതെ ഇറങ്ങിയോടുകയും ചെയ്യുന്ന പുറം‌മോടി ചേര്‍ക്കാത്ത ഒറിജിനല്‍ മോഡിയെ നമ്മള്‍ കണ്ടതാണ്. ഇത്തരമൊരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിന്റെ പരിണിതഫലം, ഭരണം മുഴുവന്‍ കോര്‍പറേറ്റ് കമ്പനികളെ ഏല്‍‌പ്പിച്ച് പി.ആര്‍ കമ്പനി നല്‍കുന്ന പൗഡറും പൂശി തന്റെ ഫിഗറിനു കോട്ടം തട്ടാതെ നടക്കുക എന്നതായിരിക്കും. 

വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നിലെ സാധ്യതകള്‍ ഇങ്ങനെയായിരിക്കും.. ഇന്ത്യയെ ജനപ്രതിനിധിക്ക് ഏല്‍‌പ്പിക്കണോ അതല്ല കോര്‍പറേറ്റ് കമ്പനികളുടെ ദല്ലാളനു ഏല്‍‌പിക്കണോ..!! അതിനേക്കാള്‍ ഗൗരവതരമായ മറ്റൊരു ചോദ്യമുണ്ട്.. തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഭാഗമായി കോര്‍പറേറ്റ് കമ്പനികള്‍ക്ക് കോടികള്‍ നല്‍കി വ്യാജപ്രചരണങ്ങളിലൂടെ പൊതുജനമനസ്സാക്ഷിയെ സ്വാധീനിക്കുന്നത് (വഞ്ചിക്കുന്നത്) ഒരു ജനാധിപത്യ സം‌വിധാനത്തില്‍ ഏത് ധാര്‍മിക/നിയമവശമുപയോഗിച്ചാണ് ന്യായീകരിക്കുക..!?
പുറം‌മോടിയില്‍ അഭിരമിക്കുന്ന മോഡിSocialTwist Tell-a-Friend

1 comment:

  1. Many of the politial parties giving contract of advertisement to professionals which is started long ago, even medias reported that at the time of Rajiv Gandhi, this practice was there. Even left parties as reported by CPI some are making similar deals with Event Management Companies.

    ReplyDelete